മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 145 പോയിന്റോടെ സെന്‍ട്രലൈസ്ഡ് സ്പോട്സ് ഹോസ്റ്റല്‍ കല്‍പ്പറ്റ ഓവറോള്‍ ചാംപ്യന്മാരായി. 106 പോയിന്റ് നേടിയ അത്ലറ്റിക്സ് അക്കാദമി കാട്ടിക്കുളം രണ്ടാം സ്ഥാനവും 86 പോയിന്റ് നേടിയ ഒളിംപിയ സ്പോട്സ് അക്കാദമി മീനങ്ങാടി മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് പി ഹരിദാസ് വിജയികള്‍ക്ക് ഉപഹാരം നല്കി. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് പ്രസിഡന്റ് കെ.പി ജോയി അദ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: