മാനന്തവാടി : വയോധികയുടെ പെന്ഷന് തുക തട്ടിയെടുത്തതിന് പോലീസ് കേസെടുത്ത സാഹചര്യത്തില്‍ മാനന്തവാടി നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ടിബിജു കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ബിജുസ്വയം രാജിവെച്ചൊഴിയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ചെയര്മാന് ഇയാളെ പുറത്താക്കണം.
കണിയരം സ്വദേശിനി പാണന്‍കുന്നേല്‍ ചിന്നമ്മയുടെ പരാതി അന്വേഷിച്ച പോലീസ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി.ടി.ബിജുവിന്റെ പേരില്‍ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയായിരുന്നു.എന്നാല്‍ പെന്ഷന് തുക വിതരണം ചെയ്ത ബാങ്കിനെ പഴിചാരി രക്ഷപ്പെടാനുളള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.ചിന്നമ്മ വീട്ടിലില്ലാത്ത സമയത്ത് പെന്ഷന് വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 9300 രൂപബിജു ഒപ്പിട്ട് കൈപ്പറ്റുകയായിരുന്നു.ഓണംകഴിഞ്ഞിട്ടും തന്റെ വിധവാ പെന്ഷന് കിട്ടാതയതോടെ ചിന്നമ്മ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ബിജു തുക കൈപ്പറ്റിയ കാര്യം അറിയുന്നത്.തുടര്‍ന്ന് നിരവധിതവണ ബിജുവിന്റെ വീട്ടിലെത്തി തുക ആവശ്യപ്പെട്ടെങ്കിലും ആറായിരം രൂപ മാത്രമാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കളോടൊപ്പമെത്തിയ ചിന്നമ്മ പത്രസമ്മേളനം നടത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഈസാഹചര്യത്തില്‍ ബിജുവിന്റെ രാജിയാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണില്‍ പ്രകടനം നടത്തി.നടത്തി.കണ്ണന്‍കണിയാരം, അഖില്‍പ്രേം.സി,എം.വി.മനോജ്,സന്തോഷ് ദ്വാരക,മനോജ് എ.എ,സി.കെ.രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: