സ്വന്തം ലേഖകര്‍
മലപ്പുറം: ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞ് ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്നലെ ഹരിശ്രീ കുറിച്ചു. നാവിന് തുമ്പിലെഴുതിയ ആദ്യാക്ഷരങ്ങള്‍ ഇനി ജീവിതകാലം മുഴുവന്‍ തുണയായുണ്ടാകട്ടെയെന്ന് ഹരിശ്രീ കുറിച്ച ഗുരുക്കന്മാര് കുരുന്നുകളെ ആശീര്‍വദിച്ചു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം തന്നെ ഇന്നലെ വിദ്യാരംഭത്തിനും വാഹനപൂജയ്ക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിശേഷാല്‍ പൂജകള്‍ നടത്തുന്നതിനും ദര്‍ശനത്തിനും ക്ഷേത്രങ്ങളില്‍ പ്രത്യേകം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മുതല്‍ മിക്ക ക്ഷേത്രങ്ങളിലും ദര്‍ശനത്തിന് എത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ക്ഷേത്രം തന്ത്രിമാരും മേല്‍ ശാന്തിമാരും കലാസാ മൂഹ്യസാംസ്കാരിക രംഗ ത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തി.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നൂറുകണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. രാവിലെ അഞ്ച് മണി മുതല്‍ കുട്ടികളുടെ വിദ്യാരംഭം ആരംഭിച്ചു.
കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ സരസ്വതി പൂജയ്ക്കുശേഷം നടന്ന വിദ്യാരംഭ ചടങ്ങ് നടന്നു. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള കീഴാറ്റൂര്‍ പൂന്താനം ഇല്ലത്തും ഹരിശ്രീ കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പുലാമന്തോള്‍: പാലൂര് ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി. പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമം, സരസ്വതിപൂജ, പൂജയെടുപ്പ് എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ആലുവ മല്ലപ്പിള്ളി ശങ്കരന് നമ്പൂതിപ്പാട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് 50ല്‍ അധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ഡോ.രവീന്ദ്രന് പുലാമന്തോള്‍, രാജഗോപാലന്‍ കുരുവമ്പലം എന്നിവരായിരുന്നു ആചാര്യന്മാര്.
കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തിന് ലക്കിടി കുഞ്ചന്‍ സ്മാരക ട്രസ്റ്റ് ഭരണസമിതി അംഗം മഞ്ഞളൂര്‍ സുരേന്ദ്രന്, നോവലിസ്റ്റ് കണ്ണത്ത് ബാലഗോപാലന്, എം കെ കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി. മേല്‍ശാന്തി കൃഷ്ണമുരാരി ഭട്ട്, പൊതുവായ വാസുദേവന്‍ ഭട്ടതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ സരസ്വതീപൂജ, വാഹനപൂജ എന്നിവയും നടന്നു. പുസ്തകപൂജക്ക് ശേഷം നടന്ന സരസ്വതി അഷ്ടോത്തരാര്ച്ചനയില് നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സി.വി.മുരളി, പി.രാധാകൃഷ്ണന്, കെ.നാരായണന് കുട്ടി, കെ.പി.ചന്ദ്രശേഖരന്, വി.പി.സുധ, പി.സിന്ധു, വി.പി.വേലായുധന്, കെ.കുട്ടന്, പി.ഗോപിനാഥന്, പി.അയ്യപ്പന്, വി.രാജു എന്നിവര്‍ നേതൃത്വം നല്കി.
കന്മനം: മഹാശിവക്ഷേത്രത്തില്‍ നടന്ന വിജയദശമി ആഘോഷപരിപാടികള്‍ക്കും വിശേഷാല്‍ പൂജകള്‍ക്കും അരീക്കര വിജയന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. വിദ്യാരംഭത്തിന് വി.ഉണ്ണികൃഷ്ണന് നേതൃത്വം നല്കി. തുടര്‍ന്ന് കന്മനം ഉപാസന ഭജനസംഘത്തിന്റെ നേതൃത്വത്തില്‍ ഭജനയും പ്രസാദ വിതരണവും നടന്നു.
എടപ്പാള്‍: പന്താവൂര്‍ ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തീ ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിദ്യാരംഭം നടന്നു. കുട്ടികള്‍ക്ക് കെ.സൂര്യനാരായണന് ആദ്യാക്ഷരം പകര്‍ന്ന് നല്കി. വിശേഷാല്‍പൂജകള്‍ക്ക് മേല്‍ശാന്തി കുറുവമന സതീശന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
തപസ്യ നവരാത്രി മണ്ഡപത്തില്‍ വിദ്യാരംഭം നടത്തി. ഗുരുവായൂര്‍ മേല്‍ശാന്തി നാരായണന് നമ്പൂതിരി, വട്ടംകുളം ശങ്കുണ്ണി, രാമചന്ദ്രന്, ഡോ.എസ് നാരായണന് എന്നിവര്‍ നേത്യത്വം നല്കി. തുടര്‍ന്ന് വേദിയില്‍ കവികളുടെ വിദ്യാരംഭം നടന്നു. പ്രേമാനന്ദന്, ദീലീപ് കുമാര്‍, വിജയന് കുമ്മറനില്, മുരളീധരന്, സൂര്യ രാമചന്ദ്രന്, ഉഷ കുമ്പിടി, നന്ദിനി ഷണ്മുഖന്, വിജയലക്ഷമി, എന്നിവര്‍ പങ്കെടുത്തു.
എടവണ്ണ: എടവണ്ണയില്‍ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം സംഘടിപ്പിച്ചു. പത്തപ്പിരിയം ഭക്തപ്രിയം ക്ഷേത്രത്തില്‍ കെ പി കുമാരന്, കോട്ടൂര്‍ ഗോവിന്ദമേനോന്, കോട്ടൂര്‍ സുനില്‍, പി ശ്രീദേവി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം നുകര്‍ന്നു നല്കി. കോട്ടൂര്‍ ഹരീഷ്, വി കെ മുരളീധരന്, പ്രമോദ് ചേന്നായ്കുന്ന്, പരമേശ്വരന് പെരുങ്കുളം, പി കെ ചാത്തന് എന്നിവര്‍ നേതൃത്വം നല്കി. ചാത്തല്ലൂര്‍ വേട്ടേക്കരന് ക്ഷേത്രത്തില്‍ പി എന്‍ വസുമതി കുട്ടികള്‍ക്ക് ആദ്യാക്ഷാരം നുകര്‍ന്നു നല്കി. കെ പി കുമാരന്, ടി വിശ്വനാഥന്, ഇ സുബ്രഹ്മണ്യന്, കെ എന്‍ ശശിധരന്‍നായര്‍, പി ടി നാരായണന് എന്നിവര്‍ നേതൃത്വം നല്കി. വില്ലത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പി കെ വനജ കുട്ടികള്‍ക്ക് ആദ്യാക്ഷരം നുകര്‍ന്നു നല്കി. പി ശശിധരന്, പി സുബ്രഹ്മണ്യന്, കെ പി ബാബുരാജ്, അമ്പാടി ഗോപാലകൃഷ്ണന്, ആരതി രാജന്, പി കെ ഷാജു എന്നിവര്‍ നേതൃത്വം നല്കി.
വളാഞ്ചേരി: തൊഴുവാനൂര്‍ വള്ളിക്കാവ് മഹാക്ഷേത്രത്തില്‍ വിദ്യാരംഭം നടന്നു. കലാടിമനക്കല് കേശവന് നമ്പൂതിരി ആചാര്യനായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.
കോഡൂര്‍: വലിയാട് പൂത്രക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടു.
വിദ്യാഗോപാലാര്‍ച്ചന, വാഹനപൂജ തുടങ്ങിയവയില്‍ അനവധി പേര് പങ്കാളികളായി.
നടുവിലക്കളം: ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് നടന്ന വിദ്യാരംഭത്തില്‍ നിരവധി കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന് എമ്പ്രാന്തിരി, ക്ഷേത്ര ഭരണ സമിതിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
പൂക്കോട്ടുംപാടം: മലയോര മേഖലയിലെ ഗ്രാമീണ ക്ഷേത്രങ്ങളില്‍ നൂറു കണക്കിന് കുരുന്നുകള്‍ നാവില്‍ ആദ്യാക്ഷരം കുറിച്ചു. മിക്ക ക്ഷേത്രങ്ങളിലും അക്ഷര പൂജകള്‍ക്കും ,വാഹന പൂജകള്‍ക്കും, അരങ്ങേറ്റങ്ങള്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം ദാമോദരന്‍ നമ്പൂതിരിപ്പാട്,മേല്‍ ശാന്തി വി.എം.ശിവപ്രസാദ് എമ്പ്രാന്തിരി എന്നിവര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.ഇത്തവണ 150 ഓളം കുട്ടികള്‍ ക്ഷേത്ര സന്നിധിയിലെത്തി വിദ്യാരംഭം കുറിച്ചു.ഭക്ത ജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണവും ഭരണ സമിതി ഒരുക്കിയിരുന്നു.ശ്രീ വില്ല്വത്ത് കലാക്ഷേത്രം വിദ്യാര്‍ഥികള്‍ക്ക് നൃത്താധ്യാപിക ഗീതാകുമാര്‍ ,കുമാര്‍ ചുങ്കത്തറ എന്നിവര്‍ വിദ്യാരംഭം കുറിച്ചു.കേമ്പില്‍ രവി, കെ.പി.സുബ്രഹ്മണ്യന്, മറ്റത്തില്‍ രാധാകൃഷ്ണന്,കെ.സതീശന് ,ശശികുമാര്‍ ചക്കനാത്ത് ,അയനിക്കോടന്‍ മുരളീധരന്,മോഹന്‍ദാസ് വെള്ളോലി എന്നിവര്‍ നേതൃത്വം നല്കി.
അഞ്ചാം മൈല്‍: അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഓ.ഗംഗാധരന് മാസ്റ്റര്‍,കേശവന് എമ്പ്രാന്തിരി തുടങ്ങിയവര്‍ വിദ്യാരംഭം കുറിച്ചു.ക്ഷേത്രം മേല്‍ ശാന്തി വിപിന്‍ എമ്പ്രാന്തിരി വിശേഷ പൂജകള്‍ക്ക് കാര്‍മികത്വം നല്കി.
അമരമ്പലം: സൗത്ത് ശിവക്ഷേത്രത്തില്‍ കെ.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ വിദ്യാരംഭം കുറിച്ചു.22 കുട്ടികള്‍ എഴുതിനിരുത്തി.ക്ഷേത്രം മേല്‍ശാന്തി വി.എം.വിജയകുമാര്‍ എമ്പ്രാന്തിരി പ്രത്യേക പൂജകള്‍ക്ക് കാര്‍മികത്വം നല്കി .ചെമ്മല വേണുഗോപാല്‍ ,ടി.സുരേഷ് കുമാര്‍,എ.പി.ശിവദാസന്‍ ,എ.മണി കണ്ഠന് വി.പി.സുബ്രഹ്മണ്യന് നേതൃത്വം നല്കി.
തേള്‍പാറ: അയ്യപ്പക്ഷേത്രത്തില്‍ വി.എം വാസുദേവന്‍ എമ്പ്രാന്തിരി കുട്ടികളെ എഴുത്തിനിരുത്തി.25 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു .മേല്‍ശാന്തി വി.എം. വിനയന് എമ്പ്രാന്തിരി വിശേഷ പൂജകള്‍ക്ക് കാര്‍മികത്വം നല്കി.
കരുളായി: ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ സംഗീതജ്ഞന് കോട്ടക്കല്‍ ശിവദാസ് വാരിയര്‍,സാഹിത്യകാരന് ജി.സി.കാരയ്ക്കല്‍ ,പ്രസാദ് തേവര്‍കാട് ഡോ.കേദാര്‍നാഥ് തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി .100 ല്‍ പരം കുട്ടികളെ എഴുതിനിരുത്തി. വിശേഷ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ ശാന്തി വിവേക് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: