ബത്തേരി: വര്‍ഷങ്ങളായി യാതൊരുവിധ പരാതിയുമില്ലാതെ വയനാട്ടില്‍ നടന്നുവരുന്ന ആര്‍എസ്എസ് വിജയദശമി ആഘോഷം അലങ്കോലപെടുത്താന്‍ സിപിഎം ശ്രമം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക സംഘം ഒരുക്കുന്ന പഥ സഞ്ചലനവും സാസ്ക്കാരിക പരിപാടികളും അലങ്കോലപ്പെടുത്താന്‍ സിപിഎം നടത്തിയ ഗൂഢ ശ്രമം സംഘം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചത്കൊണ്ട് വിഫലമായി.ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് ആഘോഷങ്ങള്‍ക്ക് വേണ്ടി ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ മദ്യലഹരിയില്‍ സ്ഥലത്ത് എത്തിയ ചിലര്‍ കാര്യങ്ങള്‍ തിരക്കുകയും പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്യ്തു.സംഘം പ്രവര്‍ത്തകര്‍ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയുംചെയ്യ്തു.സംഘര്‍ഷം ഒഴിവാക്കാന്‍ മൈതാനത്തെ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് ഇരുചക്ര വാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങിയ ആര്.എസ്.എസ്.പ്രവര്‍ത്തകരെ രാത്രിയുടെ മറവില്‍ പിന്നില്‍ നിന്ന് കല്ലെറിഞ്ഞ് അപായപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. അപ്പോഴേക്കും അമ്പതോളം സിപിഎംപ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരേയും പോലീസിനേയും ആക്രമിക്കുകയായിരുന്നു. സിപിഎമ്മുകാരുടെ ചിലവില്‍ മദ്യപിച്ചെത്തിയവരും സിപിഎമ്മുകാരുമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: