കൊച്ചി: ആഗോളതലത്തില്‍ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കാലഘട്ടം ഇതുപോലെ മുന്പൊരിക്കലുമുണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് അഭിപ്രായപ്പെട്ടു. വ്യാപാരികളുടെ ഡിജിറ്റല്‍ ഇന്ത്യാ കൂട്ടായ്മയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോര്‍പറേറ്റേതര മേഖലയില്‍ ഇടപാടുകള്‍ കമ്പ്യൂട്ടറധിഷ്ഠിതമാക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രെയ്ഡേഴ്സ് (സിഎഐറ്റി) കച്ചവടക്കാര്‍, ട്രക്കുടമകള്‍, കര്‍ഷകര്‍, ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ഉപഭോക്താക്കള്‍, സ്വയം തൊഴില്‍ സംരംഭകരുടെ സംഘങ്ങള്‍, വനിതാ സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. ഡിജിറ്റല്‍ ഇന്ത്യാക്കായുള്ള കൂട്ടായ്മ’ എന്ന സംരംഭത്തിന് രൂപം നല്കി.
ഡിജിറ്റല്‍ കൂട്ടായ്മ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്കായി നവംബറില്‍ ‘ദേശീയ സാമ്പത്തിക ഉച്ചകോടി’ വിളിക്കുമെന്ന് സിഎഐറ്റി പ്രസിഡന്റ് ബി.സി. ഭാര്‍തിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: