തവനൂര്‍: കേരളഗാന്ധി കേളപ്പജിയുടെ ചരമദിനമായ ഇന്നലെ സര്‍വോദയ മണ്ഡലം ജിലാകമ്മറ്റിയുടെയും നിളാവിചാരവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ തവനൂരിലെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
രാവിലെ ഒന്‍പതിന് തവനൂര്‍ കെഎംജിവിഎച്ച്എസ്എസിലെ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശാന്തിയാത്ര സമാധി മണ്ഡപത്തില്‍ സമാപിച്ചു. മുരളി, ലിജു, ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്കി.
പുഷ്പാര്‍ച്ചനക്ക് ശേഷം അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം മുന്‍ എംപി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് കെ.വി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.
നിളാ വിചാരവേദി സംസ്ഥാന സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് നന്ദകുമാര്‍, കെ.എന്‍.നായര്‍, കെ.യു.ഗംഗാഗാധരന്, എം.വി.രഘുനന്ദനന്, കോലത്ത് ഗോപാലകൃഷ്ണന്, കെസിഇഇടി ഡീന്‍ ഹജിലാല്‍, സര്വ്വോദയമിത്രം ജില്ലാ പ്രസിഡന്റ് പ്രണവം പ്രസാദ്, മദ്യ നിരോധനസമിതി ജില്ല സെക്രട്ടറി കോയക്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: