കാഞ്ഞങ്ങാട്: നിരവധി സംഗീത പ്രതിഭകളും കലാകാരന്മാരും പിറവിയെടുത്ത പടിഞ്ഞാറെക്കര ഗ്രാമത്തില്‍ തപസ്യ കലാസാഹിത്യ വേദി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 10ന് മഹാനവമി നാളില്‍ പടിഞ്ഞാറെക്കര പാടുന്നു…എന്ന പേരില്‍ എടക്കാല് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പരിസരത്ത് മഹാനവമി സംഗീതോത്സവം സംഘടിപ്പിക്കുന്നു. സംഗാതോത്സവത്തില് ജില്ലയിലെ പ്രശസ്ത സംഗീതജ്ഞര്‍ ആലാപനം നടത്തും.
വൈകുന്നേരം 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്തംഗം ഹമീദ് ചേരക്കാടത്ത് മുഖ്യാതിഥിയാകും, തപസ്യ യൂണിറ്റ് പ്രസിഡന്റ് എന്‍.വി.ബാലചന്ദ്രന് നായര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.കുട്ടന്, തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍, ജില്ലാ അധ്യക്ഷന്‍ രവീന്ദ്രന് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് തപസ്യയുടെ വേറിട്ട പരിപാടിയായ ഗൃഹശ്രീ പുരസ്കാര വിതരണം നടക്കും. ഭാരതീയ സംസ്കൃതി വിളിച്ചോതുന്ന തരത്തിലുളള ഗൃഹപരിപാലനം, ശുചിത്വം എന്നിവ പരിശോധിച്ച് കണ്ടെത്തുന്ന മാതൃകാഭവനത്തിനാണ് ഗൃഹശ്രീ പുരസ്കാരം നല്‍കുന്നത്. ആദ്യമായാണ് ഗ്രാമത്തിലെ വീടുകള്‍ക്ക് ഇത്തരത്തിലുള്ള പുരസ്കാരം സംഘടിപ്പുക്കുന്നത്. ദാമോദരന്‍ ആര്‍കിടെക്ടാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. തുടര്‍ന്ന് 5.45ന് സംഗീതോത്സവവും, രാത്രി 9.30ന് ദ്വയ നൃത്തവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: