ബത്തേരി : പുലര്‍ച്ചെ നാലരക്ക് പെരിക്കല്ലൂരില്‍ നിന്ന് കോഴിക്കോടേക്ക് നടത്തിയിരുന്ന കെ.എസ്ആര്‍ ടിസി ബസ്സ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ചത് ശരിയല്ലെന്നും എത്രയും വേഗം ഇത് പുനസ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു. പുലര്‍ച്ചെ മൂന്നര കഴിഞ്ഞാല്‍ പുല്‍പ്പളളി മേഖലയിലെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഏറെ ആശ്രമായി രുന്ന ബസ്സാണിത്.
പ്രതിദിനം പതിമൂവായിരം രൂപ മുതല്‍ വരുമാനം ഉണ്ടായിരുന്ന ഈ സര്‍വ്വീസ് മുടക്കിയത് എന്തിന് വേണ്ടിയാണെന്നും ജനങ്ങള്‍ ചോദിക്കുന്നു. ബത്തേരി-പുല്‍പ്പളളി പാതയിലെ വനാതിര്‍ത്തിയിലെ യാത്രക്കാര്‍ നേരം പുലരും മുമ്പ്മണിക്കൂറുകളോളം റോഡരികില്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
പെരുകിവരുന്ന വന്യജീവി ശല്ല്യത്തിനിടയില് ജീവന് പണയംവെച്ചാണ് ഈ കാത്തു നില്‍പ്പ്. കല്‍പ്പറ്റ ഡിപ്പോയുടെ വണ്ടിയാണ് ഇപ്പോള്‍ ഓട്ടം നിര്‍ത്തിയത്. തിരുവനന്തപുരം ഭാത്തേക്ക് കോഴിക്കോട് നിന്നും രാവിലെ പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് അടക്കമുളള തീവണ്ടി യാത്രക്കാര്‍ക്കും ഏറെ സഹായകമായ സര്‍വ്വീസ് ആയിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: