പാലക്കാട്: കേരള ശെങ്കുന്തര്‍ മഹാജനസംഘം സംസ്ഥാന സമ്മേളനവും വാര്‍ഷികവും ഒമ്പതിന് നടക്കും. രാവിലെ 9.30ന് ഗവ. വിക്ടോറിയ കോളജ് പരിസരത്തു നിന്നാരംഭിക്കുന്ന ബഹുജനറാലിയോടെ തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയര്മാന് എന്‍.വേണുഗോപാല്‍ അറിയിച്ചു. സംസ്ഥാന സമ്മേളനം 10.30ന് ടൗണ്‍ഹാളില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കു യൂണിഫോം, നിര്‍ധനരായവര്‍ക്ക് ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് കൊല്ലങ്കോട് ഗായത്രി സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് ഉദ്ഘാടനം ചെയ്യും. സെമിനാറും സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കൊല്ലങ്കോട് കാര്ത്തികേയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: