വടക്കഞ്ചേരി: മഴയും കനാല്‍വെള്ളവും ഇല്ലാതെ രണ്ടാംവിള നെല്‍കൃഷി ചെയ്യാനാകാതെ നൂറുകണക്കിന് കര്‍ഷകര്‍ ദുരിതം പേറുന്നു. കൃഷിക്കായി മംഗലംഡാമിലെ വെള്ളം ഉടന്‍ തുറന്നുവിടണമെന്ന് പാടശേഖര സമിതികള്‍ ആവശ്യപ്പെട്ടു. ചെറുകുന്നം, വക്കാല, മാരിയപ്പാടം, കളവപ്പാടം, മൂലങ്കോട്, എളവമ്പാടം, മമ്പാട്, കൊഴുക്കുള്ളി, കറ്റുകുളങ്ങര പാടശേഖരങ്ങളില്‍ വിളവിറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കര്‍ഷകര്‍ ജലസേചന വകുപ്പ് അധികൃതരെ കണ്ട് മംഗലംഡാം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. മംഗലംഡാം വെള്ളം ലഭിച്ചില്ലെങ്കില്‍ ക!ൃഷിയിറക്കാന് കഴിയാത്ത അവസ്ഥ വരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ രണ്ടാം വിള ഇറക്കാന്‍ ഞാറ്റടികള്‍ തയാറാക്കാന്‍ പോലും വെള്ളമില്ല. മംഗലംഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളിലെ 6000 ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി പ്രതിസന്ധിയിലാണ്.
ഇടതുകര കനാല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി, പുളിങ്കൂട്ടം, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം വഴി 23 കിലോമീറ്റര്‍ താണ്ടി കണക്കന്നൂരിലും, വലതുകര കനാല്‍ വണ്ടാഴി, മുടപ്പല്ലൂര്‍, അണയ്ക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂര്‍ വഴി 25 കിലോമീറ്റര്‍ പിന്നിട്ട് തോണിക്കടവിലാണ് അവസാനിക്കുന്നത്. കാര്‍ഷികാവശ്യത്തിനുള്ള വെള്ളം മംഗലംഡാമിലുണ്ട്. ഈ വര്‍ഷം ജില്ലയില്‍ അണക്കെട്ട് നിറഞ്ഞ് തുടന്നുവിട്ടത് മംഗലംഡാമില്‍ മാത്രമാണ്. മഴയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: