കൊളത്തൂര്‍: തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചാപ്പനങ്ങാടി തലക്കാപ്പ് സ്വദേശിയും പടപ്പറമ്പിലെ കച്ചവടക്കാരനുമായ തിഴുക്കെട്ടി ഉമ്മറിന്റെ മകന് മുഖ്താറിനെയാണ് തെരുവ് നായ കടിച്ചത്. കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കേ തെരുവ് നായ അക്രമിക്കുകയായിരുന്നു. തലയിലില്‍ പരിക്കുണ്ട്, വലത്തേക്കണ്ണിന്റെ കണ്‍പോളയും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഈ പ്രദേശത്ത് കോഴി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കിലും യാതൊരു പ്രതിവിധിയും കണ്ടില്ല. ഇത്തരം മാലിന്യങ്ങള്‍ ഭക്ഷിക്കാനാണ് തെരുവുനായകള്‍ കൂട്ടമായെത്തുന്നത്.
പരിക്കേറ്റ മുഖ്താറിന്റെ തലയില്‍ സ്റ്റിച്ചിട്ടെങ്കിലും കണ്പോളകളില് ചികിത്സ നടത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 48 മണിക്കൂറുകള്‍ക്ക് ശേഷമേ കണ്പോളകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയൊള്ളു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിത്യ ചിലവിനായി പടപ്പറമ്പ് ടൗണില്‍ കച്ചവടം നടത്തുന്ന ഉമ്മര്‍ മകന്റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: