പരപ്പനങ്ങാടി: ആശയങ്ങള്‍ കൊണ്ട് നേരിടാനാവാതെ വരുമ്പോള്‍ അക്രമം അഴിച്ചുവിടുന്ന സിപിഎം നിലപാടിനെതിരെ പൊതുജന കൂട്ടായ്മ ഉണരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കഴിഞ്ഞ ദിവസം വീട് ആക്രമിക്കപ്പെട്ട ജന്മഭൂമി പുരപ്പുഴ ഏജന്റും ബി.ജെ.പി ഏരിയാ കമ്മറ്റി പ്രസിഡണ്ടുമായ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലാകെ സിപിഎം നടത്തുന്ന അക്രമങ്ങളുടെ തുടര്‍ക്കഥയാണ് പരപ്പനങ്ങാടിയിലും അരങ്ങേറുന്നത്. മൂന്ന് പെണ്‍കുട്ടികളും ഭാര്യയും മാത്രമടങ്ങുന്ന ഉണ്ണികൃഷ്ണന്റെ കുടുംബത്തോട് കാട്ടിയ ഈ ക്രൂരതക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രതിഷേധിക്കണം. ഭരണത്തിന്റെ തണലില്‍ നാടിന്റെ മനസമാധാനം കെടുത്തുന്ന ഛിദ്ര ശക്തികള്‍ക്ക് പകലൊരു രൂപവും രാത്രിയില്‍ മറ്റൊരു രൂപവുമാണ്. ഇരട്ട മുഖത്തിന്റെ വക്താക്കളെ ജനം വൈകാതെ കൈയൊഴിയും. അടിവേരുകളറ്റ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനായി ഇവര്‍ ദേശദ്രോഹികളെപ്പോലും കൂട്ടുപിടിച്ചിരിക്കുകയാണ്. സിപിഎം അവരുടെ കുഴി സ്വയം കുത്തുകയാണ, ആ കുഴിയില്‍ തന്നെയാകും ഇവരുടെ ഒടുക്കവും.പോലീസിന്റെ നിസംഗത ഇവരുടെ അഴിഞ്ഞാട്ടത്തിന് പ്രോല്സാഹനമാകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടുംബാംഗങ്ങളെ കണ്ട അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. പ്രവൃത്തി ഇനിയും പൂര്‍ത്തിയാകാത്ത ഉണ്ണികൃഷ്ണന്റെ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ പൂര്‍ത്തികരണത്തിന് സംഘടനയുടെ പൂര്‍ണ സഹായം ലഭ്യമാക്കുമെന്ന് മണ്ഡലം-മുന്‍സിപ്പല്‍ ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ചിറമംഗലത്ത് എത്തിയ സംസ്ഥാന അദ്ധ്യക്ഷനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു.
ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, രാജീവ് മേനാത്ത്, പ്രാദേശികനേതാക്കളായ പി.ജഗന്നിവാസന്‍ ,കെ.പി.വത്സരാജ്, കെ.ഗണേശന്, ഷാജി ഉള്ളേരി, മുരളി നെടുവ, ടി.പി.സന്തോഷ്, ടി.ശ്രീധരന്, തുടങ്ങിയവരും കുമ്മനത്തെ അനുഗമിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: