ബത്തേരി : ബത്തേരി ബസ്സ്റ്റാന്റില് സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് നിന്ന വിദ്യാര്‍ത്ഥിയെ പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി തല്ലിചതച്ച ബത്തേരി പോലീസ് സബ്ബ് ഇ ന്സ്പെക്ടര് ബിജു ആന്റണിക്കതിരെ അച്ചടക്കനടപടിക്ക് പോലീസ് മേധാവികള്‍ തയ്യാറാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വാകേരി കക്കാടം പാറയില്‍ സുരേന്ദ്രന്-ഷീജ ദമ്പതികളുടെ മകന് അര്ജ്ജുന് സരേന്ദ്രനെയാണ് സെപ്റ്റമ്പര്‍ മൂന്നിന് വൈകിട്ട് നാലുമണിയോടെ മഫ്ടിയില് എത്തിയ സബ്ബ് ഇന്‍സ്പെക്ടറും സംഘവും കൂട്ടികൊണ്ടുപോയത്. പുല്പളളി സി.കെ.രാഘവന് സ്മാരക കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ് അര്ജ്ജുന്.നാലുമണിയോടെ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ വീട്ടില്‍ വിവരമറിയിക്കാന്‍പോലും പോലീസ് തയ്യാറായില്ല.
രാത്രി എട്ടരയോടെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ട കുട്ടിയെ ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത് എന്ന്പോലും പറയാന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. ടൗണിലെ എയ്ഡഡ് വിദ്യലയത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി സംസാരിച്ചതിനാണ് ഈ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് ഭാഷ്യമെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇപ്പോള്‍ ചികില്‍സയിലുളള അര്‍ജ്ജുനന്റെ ഇടത് ചെവിയുടെ മുകള്‍ ഭാഗത്ത് പോലീസ് മര്‍ദ്ദനത്തിന്റെ അടയാളങ്ങളുമുണ്ട്.
എസ്ഐയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തിലും കോടതിയിലും പരാതി നല്‍കിയതായി ഇവര്‍ അറിയിച്ചു. അര്‍ജ്ജുനന്റെ അമ്മ, അമ്മയുടെ അച്ഛന് നാരായണന് കുട്ടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെ ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: