മാനന്തവാടി :ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ സമരം നടത്തിയ കെഎസ്ടി എംപ്ലോയീസ്സംഘ്( ബിഎംഎസ്) പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായിവിജയന്റെ കോലംകത്തിച്ചു.
ശമ്പളംലഭിക്കാത്തതിനെതുടര്ന്ന് ഇന്നലെ രാവിലെമുതല്‍ മാനന്തവാടി ഡിപ്പോയ്ക്ക്മുന്നില് ബിഎംഎസ്, ടിഡിഎഫ്, എഐടിയുസി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിവന്ന സമരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ നിരവധി ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കേണ്ടിവന്നത്. ബിഎംഎസിന്റെ നേതൃത്വത്തില്‍ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക്മുന്നില് നടത്തിയസമരം കെഎസ്ടി എംപ്ലോയീസ്സംഘ്(ബിഎംഎസ്)സംസ്ഥാന സെക്രട്ടറി വി.കെ.സിനോജ് ഉദ്ഘാടനംചെയ്തു. വി.എന്‍. ശ്രീജീവന്, എം.വി. അരുണ്‍, സന്തോഷ്, സി.വി.വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: