കല്‍പ്പറ്റ: പ്രക്യതിക്ഷോഭം മൂലം ക്യഷി നാശം സംഭവിച്ച വയനാട് കര്‍ഷകര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാര തുക നല്‍കിയിട്ടില്ല. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സി.പി.എം നേത്യത്വത്തിലുള്ള ഗവണ്മന്റ് ആണ് ഇപ്പോള്‍ ഭരിക്കുന്നത്. ഭരണത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകരുടെ നഷ്ടപരിഹാരതുക കൊടുക്കുന്നതില്‍ ഗവണ്മെന്റ് യാതൊരു താല്പര്യവും കാണിക്കുന്നില്ല. പുതിയ ക്യഷി നടത്തുന്നതിനോ ക്യഷിക്കുവേണ്ട മറ്റു അനുബന്ധ ചിലവുകളോ നടത്തുന്നതിന് കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടുകയാണ്. എത്രയും പെട്ടന്ന് ഇതിനുവേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നും നഷ്ടപരിഹാരതുക നല്‍കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണഡലം കമ്മറ്റി അറിയിച്ചു. യോഗത്തില്‍ ആരോട രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. പി.ആര് ബാലക്യഷ്ണന്, ടി.എം സുബീഷ്, എം.പി സുകുമാരന്‍, രാമദാസ്, കെ.എം ഹരീന്ദ്രന്‍, പി.കെ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: