കാഞ്ഞങ്ങാട്: ശബരിമല സന്നിധാനത്ത് 10 വയസ്സിനും 50 വയസ്സിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആധികാരിക ജോതിഷ ശാസ്ത്ര ആചാരനുഷ്ഠാനങ്ങളുള്ള വെല്ലുവിളിയാണെന്നും ഇവയെ കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാറും മന്ത്രിമാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും ദൈവജ്ഞ ആചാര്യ സഭയായ (കെ.ജി കെ.എസ്) കളരിപ്പണിക്കര്‍ ഗണക കണിശസഭ ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ നടന്ന കെജികെഎസ് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ആചരിച്ചു വരുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ ഇനിയെങ്കിലും ഉണ്ടാകരുതെന്നും യോഗം ഉദ്ഘാടനം ചെയ്ത ദേശീയ പ്രസിഡണ്ട് ഡോ:പാച്ചല്ലൂര്‍ അശോകന് പറഞ്ഞു.
വിജയദശമി ദിവസം ദൈവജ്ഞ ആചാര്യദിനമായി ആചരിക്കാനും തീരുമാനിച്ചു. പൊതുസമ്മേളനം ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് മുഖ്യാതിഥിയായി. പി.കെ.ബാലന്, മുത്തൂര്‍ ദേവിദാസ്, രത്നം ശിവരാമന്, പുന്നല്ലൂര്‍ പ്രഭാകരന്, ബട്ടത്തൂര്‍ ഭരതന്, ഹരിക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഡോ. പാച്ചല്ലൂര്‍ അശോകന് (പ്രസിഡന്റ്), പി.കെ.ബാലന് മാസ്റ്റര്‍(ജനറല്‍ സെക്രട്ടറി) പുന്നല്ലൂര്‍ പ്രഭാകരന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 91 അംഗ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയും 25 അംഗങ്ങളുള്ള സ്റ്റിയറിംഗ് കമ്മറ്റിയും തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: