കൊല്ലങ്കോട്: പുഴയില്‍ കുളിച്ച് വസ്ത്രം മാറുന്നതിനിടെ യുവതിയുടെ കഴുത്തിലെ ഒന്നര പവന് സ്വര്‍ണ്ണമാല പറിച്ചെടുത്തോടിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി കൊല്ലങ്കോട് പൊലീസിനെ ഏല്പിച്ചു. വടക്കഞ്ചേരി, പ്രധാനി സ്വദേശി നസീര്‍ (30) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 8.45നാണ് സംഭവം.
മലയാമ്പള്ളം കോഴികൊത്തി ശിവന്റെ ഭാര്യ രജിതയുടെ (35) മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂടി. മോഷ്ടാവിനെ രൂപസാദൃശ്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലാണ് നസീറിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. വടക്കഞ്ചേരി, നെന്മാറ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുള്ളതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: