കാസര്‍കോട്: പുലിക്കുന്ന് ശ്രീ ജഗദംബാ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം ഇന്നു മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 7ന് ഗണപതിഹോമം, 1മുതല്‍ എല്ലാ ദിവസവും രാവിലെ 8ന് പൂജ, ഉച്ചക്ക് 12.30ന് മഹാപൂജ, രാത്രി 7ന് ഭജന, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, 8.30ന് മഹാപൂജ എന്നിവ ഉണ്ടാകും. 6ന് രാവിലെ 9ന് ചണ്ഡികാഹോമം, ഉച്ചക്ക് അന്നദാനം, രാത്രി 8.30ന് നാടകം, 7ന് രാത്രി 8.30ന് ഗാനമേള, 8ന് രാത്രി 8.30ന് നാടന്‍ കലാമേള, 9ന് രാവിലെ 9ന് വിദ്യാ സരസ്വതി ഹോമം, ഉച്ചക്ക് 12.30ന് മഹാപൂജ, അന്നദാനം, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, 8.30ന് മഹാപൂജ തുടര്‍ന്ന് കലാപരിപാടികള്‍, 10ന് രാവിലെ 11 വരെ വാഹനപൂജ, തുടര്‍ന്ന് ഭജന, ച്ചക്ക് 12.30ന് മഹാപൂജ, വൈകുന്നേരം 5ന് ധാര്‍മ്മികസഭ, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, 8.30ന് ദീപാലങ്കാരപൂജ, മഹാപൂജ, 8.45ന് കോമഡിഷോ, 11ന് രാവിലെ 7ന് വിദ്യാരംഭം, ഉച്ചക്ക് 12.30ന് മഹാപൂജ, രാത്രി 8ന് ദുര്‍ഗ്ഗാപൂജ, മഹാപൂജ.
കാഞ്ഞങ്ങാട്: അജാനൂര്‍ ശ്രീമദ് പരഃശിവ വിശ്വകര്‍മ്മ ക്ഷേത്ത്രതിലെ നവരാത്രി പൂജാ മഹോത്സവം 1 മുതല്‍ 11 വരെ വിവിധ പൂജകളോടും ആധ്യാത്മിക കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഒന്നിന് രാവിലെ 10.30നും 11 മണിക്കുമിടയില്‍ ദീപം വെപ്പ്. വൈകുന്നേരം 6 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ വിളക്കുപൂജ, 7.30ന് ഭജന.
എല്ലാ ദിവസവും രാത്രി 7.30ന് ഭജന, 8ന് രാത്രി 7.30ന് ഭക്തിഗാനസുധ, 9ന് രാവിലെ 11.22നും 12.30നും ഇടയില്‍ ഗ്രന്ഥം വെയ്പ്പ്, രാത്രി 7.30ന് ഭജന, 10ന് മഹാനവമി ദിനത്തില്‍ രാത്രി 7.30 ഭജന, 11ന് വിജയദശമി ദിനത്തില്‍ രാവിലെ 10.22 മുതല്‍ 11.30വരെയുള്ള മുഹൂര്‍ത്തതില്‍ വിദ്യാരംഭം, ഉച്ചയ്ക്ക് 2 മണിക്ക് ഗ്രന്ഥം എടുപ്പ് തുടര്‍ന്ന് അന്നദാനം.
കളനാട്: കട്ടക്കാല്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി കാലഭൈരവ കുടുംബക്ഷേത്ര നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 7ന് ഗണപതിഹോമം, 11 വരെ എല്ലാ ദിവസവും ഉച്ചക്ക് പൂജ. വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 8ന് ഭജന, രാത്രിപൂജ, ദര്‍ശനം, 7ന് ഉച്ചക്ക് അന്നദാനം, രാത്രി കലാനൃത്തങ്ങള്‍, പുലര്‍ച്ചെ 4ന് മംഗളസ്നാനം, 10ന് രാവിലെ ആയുധപൂജ, 11ന് രാവിലെ 9ന് വിദ്യാരംഭം.
കാസര്‍കോട്: കുംജരകാന ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര ശരന്നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10നും, വൈകുന്നേരം 6.30നും ഭജന. 8ന് രാവിലെ 10ന് സംഗീതാര്‍ച്ചന, ഉച്ചക്ക് 2ന് യക്ഷഗാന ബയലാട്ടം, 9ന് ഉച്ചക്ക് 12ന് സംഗീതാര്‍ച്ചന, 10ന് രാവിലെ 10ന് യക്ഷഗാനകൂട്ടം, ഉച്ചക്ക് 2ന് നൃത്ത്യപരിപാടി, 11ന് രാവിലെ 10.30ന് ധാര്‍മ്മികസഭ, ഉച്ചക്ക് 2ന് നൃത്ത്യപരിപാടി, വൈകുന്നേരം 7ന് ഏകവ്യക്തി നാടകം
നീലേശ്വരം: കൊട്രച്ചാല്‍ ശ്രീ കൊടുങ്ങല്ലൂരമ്മ ദേവീ ക്ഷേത്ര നവരാത്രി മഹോത്സവം 9 മുതല്‍ 11 വരെ നടക്കും. 9ന് രാവിലെ 9.30ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ, ഗ്രന്ഥംവെപ്പ്, 10ന് വാഹനപൂജ, 11ന് രാവിലെ 7 മുതല്‍ വിദ്യാരംഭം, 12മണിക്ക് ഉച്ചപൂജ, 1ന് അന്നദാനം, വൈകുന്നേരം ദീപാരാധന, അത്താഴപൂജ.
നീലേശ്വരം: വള്ളിക്കുന്ന് ശ്രീ മഹേശ്വരി ക്ഷേത്ര നവരാത്രി ആഘോഷം വിവിധ പരിപാടികളോടെ നടക്കും. മഹാഗണപതിഹോമം, ഭക്തിഗാന സംഗമം, ഭക്തിഗാനമേള, സത്സംഗ്, നൃത്ത നൃത്യങ്ങള്‍, തിരുവാതിര, ലളിത സഹസ്രനാമാര്‍ച്ചന, ഭജന, വാഹനപൂജ, വിദ്യാരംഭം എന്നിവ ഉണ്ടാകും.
നീലേശ്വരം: മരക്കാപ്പ് കടപ്പുറം ശ്രീ മൂകാംബിക ക്ഷേത്ര നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11വരെ നടക്കും. വിശേഷാല്‍ പൂജകള്‍, നിറമാല, ദുര്‍ഗ്ഗാഷ്ടമി നാളില്‍ അഭിഷേകം, മലര്‍നിവേദ്യം, ഗ്രന്ഥപൂജ എന്നിവയും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹനപൂജ, വിദ്യാരംഭം, 11ന് ഉച്ചക്ക് അന്നദാനവും ഉണ്ടാകും.
ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര നവരാത്രി ആഘോഷം ഇന്ന് മുതല്‍ 11വരെ നടക്കും. എല്ലാ ദിവസവും സന്ധ്യാദീപം മുതല്‍ രാത്രി 9വരെ വിവിവിധ ഭജന സംഘങ്ങളുടെ ഭജന, രാത്രി 8ന് ദേവീപൂജ, 9ന് അത്താഴപൂജ, പ്രസാദവിതരണം, 9ന് ഗ്രന്ഥംവെപ്പ്, 10ന് വാഹനപൂജ, 11ന് വിദ്യാരംഭം, എഴുത്തിനിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: