കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ ബിജെപി ഓഫീസായി പ്രവര്‍ത്തിക്കുന്ന ദീനദയാല്‍ജി സാംസ്കാരിക കേന്ദ്രം ഓഫീസിന് നേരെ അക്രമം. സാമൂഹ്യ വിരുദ്ധര്‍ ഓഫീസിന് നേരെ മദ്യക്കുപ്പിയെറിഞ്ഞ് തകര്‍ത്തു. മൂന്ന് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. ഇന്നലെ രാവിലെയാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നത്. ബിജെപി നേതാക്കള്‍ പോലീസില്‍ പരാതി നല്കി.
ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍കുമാര്‍, പ്രിന്‍സിപ്പള്‍ എസ്ഐ കെ ബിജുലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. പോലീസിന് ഇത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: