കല്‍പ്പറ്റ : രാസവളങ്ങള്‍ക്ക് എംആര്‍പി നിരക്കിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഹരിതസേന ഈ മാസം നാലിന് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. എംആര്‍പി നിരക്കിലേ സാധനങ്ങള്‍ വില്ക്കാന് പാടുള്ളുവെന്ന ഉപഭോക്ത സംരക്ഷണനിയമം ജില്ലയിലെ രാസവള കച്ചവടക്കാരില്‍ പലരും പാലിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.
എംആര്‍പി 284 രൂപ വിലയുള്ള യൂറിയ 325 രൂപയ്ക്കും, 384 രൂപയുള്ള സൂപ്പര്‍ ഫോസ്ഫേറ്റ് 425 രൂപയ്ക്കും, 550 രൂപയുള്ള പൊട്ടാഷ് 580 രൂപയ്ക്കുമാണ് പല കടകളിലും വില്‍ക്കുന്നത്. ഏകദേശം എല്ലാ വളങ്ങള്‍ക്കും എം. ആര്.പി. നിരക്കിനേക്കാള്‍ 40, അന്‍പത് രൂപ കൂട്ടിയാണ് വില്‍പ്പന നടത്തുന്നത്. മുട്ടില്‍, മീനങ്ങാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ഒരു സ്ഥാപനത്തില്‍ ഇത്തരത്തില്‍ നിരവധി കര്‍ഷകരാണ് വഞ്ചിതരാകുന്നത്. അമിതവില ചോദ്യം ചെയ്യുമ്പോള്‍ കൃഷി ഉദ്യോഗസ്ഥന്റെ ഒത്താശയോടാണ് ഞങ്ങള്‍ ഇതു ചെയ്യുന്നതെന്നാണ് മറുപടി. നടപടി സ്വീകരിക്കേണ്ട കൃഷിവകുപ്പ് അധികൃതര്‍ നിസംഗത പാലിക്കുകയാണ്.
രാസവളങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് വരള്‍ച്ചയും കൃഷിനാശവും കടബാധ്യതകളും കൊണ്ടു കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് താങ്ങാനാകുന്നില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അത്തരം കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കാര്‍ഷിക ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുക, കര്‍ഷകര്‍ക്ക് ശമ്പളം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് കലക്ട്രേറ്റ് മാര്ച്ചൂം ധര്‍ണയും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്, പി.എന്‍.സുധാകരസ്വാമി, എം.കെ.ജെയിംസ്, കെ.മാധവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: