കല്‍പ്പറ്റ : വാഹന ഉടമകളായ മാതാപിതാക്കള്‍ അറിയാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിന് നാല് മാസത്തിനിടയില്‍ ജില്ലയില്‍ 94 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വയനാട് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ വലയിലായത്. നിയമാനുസൃതമല്ലാതെ വാഹനമോടിക്കുന്നതിനെതിരെയാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തത്. വാഹന ഉടമകളായ മാതാപിതാക്കളേയും രക്ഷിതാക്കളേയുമാണ് പോലീസ് പ്രതി ചേര്‍ത്തത്. ഇത്തരംകേസുകളില്പ്പെട്ട മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും വയനാട് ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക താല്പര്യപ്രകാരം കല്‍പ്പറ്റ പോലീസ്സ്റ്റേഷനിലെ കോ ണ്ഫറന്സ്ഹാളില് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. കല്‍പ്പറ്റ സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ടി.പി.ജേക്കബ്, മീനങ്ങാടി എ.എസ്.ഐ സി.വി. ജോര്‍ജജ് എന്നിവര്‍ ക്ലാസ്സെടുത്തു. ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ ലൈസന്‍സ് ഇല്ലാതെ ചെറുപ്രായത്തില്‍ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അറിവില്ലാത്തതാണ് കുട്ടികള്‍ക്ക് വാഹനം നല്‍കുന്നതിനും മറ്റും കാരണമായി പറഞ്ഞത്. ക്ലാസ്സില്‍ പങ്കെടുത്ത അമ്മമാര്‍ ഈരീതിയില്‍ വാഹനപരിശോധനതുടരുന്നതിനും കുട്ടികളെ ഇതില്‍നിന്നും പിന് തിരിപ്പിക്കുന്നതിനും പോലീസിന് വേണ്ട സഹായം നല്‍കാമെന്ന വാഗ്ദാനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: