കല്‍പ്പറ്റ : സ്വാശ്രയ മാനേജ്മെന്റ് വിഷയത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ മാനേജുമെന്റുകളുമായി നടത്തിയ കരാറില്‍ കോടികളാണ് കോഴയായി ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലൂടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട എം ബി ബി എസ് സീറ്റുകള്‍ അട്ടിമറിച്ച ആരോഗ്യ വകുപ്പ് മന്ത്രി രാജിവെക്കണം. മെറിറ്റ് അട്ടിമറിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടത്വലത് എംഎല് എമാരുടെ മക്കള്‍ ചട്ടവിരുദ്ധമായി അഡ്മിഷന് നേടിയതും വിജിലന്‍സ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം ഇടത്വലത് എംഎല്‍എമാരുടെ മക്കള്‍ അനധികൃതമായി അഡ്മിഷന് നേടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഭരണപ്രതിപക്ഷ യുവജന സംഘടനകള്‍ തയ്യാറാവണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: