മണ്ണാര്‍ക്കാട്: ഉറി അക്രമത്തില്‍ വീരമൃത്യൂവരിച്ച വീരജവാന്മാരുടെയും ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെയും മരണത്തിന് കാരണക്കാരായ പാക്കിസ്ഥാന് ഭീകരരെ വകവരുത്തിയത് ഏറെ പ്രശംസനീയമെന്ന് പഠാന്‍കോട്ട് വീരമൃത്യുവരിച്ച ലഫ്.കേണല്‍ നിരഞ്ജന്റെ പിതാവ് ശിവരാജന് ജന്മഭൂമിയോടെ പറഞ്ഞു. എളുമ്പളാശ്ശേരിയിലെ നിരഞ്ജന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ എത്തിയതായിരുന്നു. സൈനികരുടെ ആത്മശാന്തിക്കുവേണ്ടി പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം പ്രവര്‍ത്തിച്ചിരിക്കുന്നു. എന്റെ മകന്മാത്രമല്ല രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ കുടുംബങ്ങളും നന്ദി പറയുന്നുണ്ടാവും. മോദിയും സൈനികരും പാക്കിസ്ഥാന് മറുപടി നല്‍കുമെന്ന് പറഞ്ഞത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ലോകം ഉറ്റുനോക്കുന്ന ഭാരതത്തിന്റെ വളര്‍ച്ചയെ ഇല്ലായമചെയ്യുവാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നതെന്നും ശിവരാജന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: