കല്‍പ്പറ്റ : സ്റ്റേറ്റ് ഇന്‍ഷ്വറന്‍സിന്റെ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി അംഗത്വങ്ങളുടെ ഡാറ്റാബേസ് പുതുക്കും. 1984 മുതല്‍ 2012വരെ വകുപ്പ് നല്‍കിയിട്ടുള്ള ജിഐഎസ് നമ്പറുകള്‍ നിലവിലെ 12 അക്ക ഘടനയിലേക്ക്മാറ്റണം. 2013ന് മുന്‍പ് അനുവദിച്ചിട്ടുള്ള അംഗത്വ നമ്പറുകള്‍ 12 അംഗത്തിലേക്ക് മാറ്റുന്നതിനായി ംംം.ഴശ.െ സലൃമഹമ.ഴശ ്.ശി-ല്‍ ആപ്ലിക്കേഷന്‍ ലഭിക്കും. അംഗത്വ നമ്പര്‍ മാറ്റേണ്ട ജീവനക്കാര്‍ ഈ വെബ്സൈറ്റില്‍ അവരുടെ പെന്‍നമ്പരും ജനന തീയതിയും നല്‍കിയതിനു ശേഷം ഗ്രൂപ്പ് അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ നല്കിയാല് പുതിയ 12 അക്ക നമ്പര്‍ ലഭിക്കും. നിലവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നമ്പര്‍ ഇല്ലാത്ത ജീവനക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്കി നമ്പര്‍ നേടിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ക്ലെയിം തടയുകയും അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായിരിക്കും. അംഗത്വനമ്പര്‍ ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് (സ്പാര്‍ക്ക് വഴി ശമ്പളം ലഭിക്കുന്ന) നിലവില്‍ തുടര്‍ന്നുവരുന്ന രീതിയില്‍ തന്നെ (ഓണ്‍ലൈനായി) അപേക്ഷ സമര്‍പ്പിച്ച് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നിന്നും അംഗത്വ നമ്പര്‍ സ്വീകരിക്കാവുന്നതാണ്. ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അ ംഗത്വ നമ്പര്‍ ഏകീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ എല്ലാ ജിവനക്കാരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 04936207939 നമ്പറിലും ംംം.ശ ിൗെൃമിരല.സലൃമഹ മ.ഴശ്.ശിലും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: