മാനന്തവാടി : വൈദ്യുതി ലൈന്‍ പൊട്ടിവീണ് ആദിവാസി ബാലന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ തടഞ്ഞുവെച്ചു. തിരുനെല്ലി വെളളച്ചാല്‍ കോളനിയിലെ നാരായണന്റെ മകന് ശിവന് (9) നെയാണ് വ്യഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ബിനു കാട്ടിക്കുളം സെക്ഷന്‍ അസി.എഞ്ചിനിയര്‍ എ.ഇ.രാജന് സബ്ബ് എഞ്ചിനിയര്‍മാരായ ജിജീഷ്, വിജയകുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞ് വച്ചത്.തുടര്‍ന്ന് സ്ഥലത്തെത്തിയതാഹ സില്‍ദാര്‍ ഇ.പി. മേഴ്സിയും ഉയര്‍ന്ന വൈദ്യുതി ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാനും അടിയന്തര സഹായമായി മുവായിരവും പട്ടികവര്‍ഗ്ഗ വകുപ്പിന്റെ അയ്യായിരം രൂപയും നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: