ദ്വാരക : കാടുമൂടി കിടന്ന ദ്വാരക ഹൈസ്ക്കൂള് ചാമാടത്ത് റോഡ് പോളിടെക്നിക് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ദിനംപ്രതി സഞ്ചരിക്കുന്ന ഈറോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്താത്ത റോഡില്‍ വിവിധ പദ്ധതികള്‍ക്കായി പാതയോരം കുഴിച്ച മണ്ണ് നിക്ഷേപിച്ചതും വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് ആക്കംകൂട്ടി.ഈ സാഹചര്യത്തിലാണ്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ പോളിടെക്നിക് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഒരുദിവസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി റോഡ് ഗതാഗതയോഗ്യമാക്കിയത്. വിനോജ്, അപ്പച്ചന്, വിപിന്‍, പ്രേമരാജന്‍, രഘു, ബാബു, സണ്ണി, സദന് തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: