കാസര്‍കോട്: ഗാന്ധിജയന്തി വാരത്തില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ആയിരം പേരുടെ സംഗീതാര്‍ച്ചനയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ബദിയടുക്കയിലെ കൃഷ്ണകുമാര്‍ പക്കമേളമൊരുക്കാന്‍ കീബോര്‍ഡുമായി സന്നിഹിതനാകും. വിദ്യാര്‍ത്ഥിനി ജ്യോതിക എസ് റായ്, കാസര്‍കോട് ശ്രീധര്‍ റായ് എന്നിവര്‍ തബലയും രമേശന് പുന്നത്തിരിയന് ട്രിപ്പിള്‍ഡ്രമ്മും വെളളിക്കോത്ത് വിഷ്ണുഭട്ട് ഹാര്‍മോണിയവും, രാധാലക്ഷ്മി ടീച്ചര്‍ ഇലത്താളവുമായി വേദിയിലുണ്ടാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, ഹൈസ്കൂള്‍-ഹയര്‍സെക്കണ്ടറി-വിഎച്ച്എസ്സി വിഭാഗം ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥിനികള്‍ കൂടാതെ തദ്ദേശവാസികള്‍ തുടങ്ങിയവര്‍ അണിചേരും. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വിദ്വാന് പി കേളുനായരുടെ വിശിഷ്ട രചനയും പരിപാടിയില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: