പാലക്കാട്: സ്വരലയ നൃത്തസംഗീതോത്സവം ഒക്ടോബര്‍ ഒന്നുമുതല്‍ പതിനൊന്ന് വരെ ജോബീസ് മാളിലെ ഡയ്മണ്ട് ഹാളില്‍ നടക്കും. ഒന്നിന് വൈകുന്നേരം അഞ്ചരയ്ക്ക് ഉദ്ഘാടന സമ്മേളനത്തില്‍ നടന്മാരായ വിനീത്, വി.കെ.ശ്രീരാമന്, സംഗീത സംവിധായകന് എം.ജയചന്ദ്രന്, ഗായകന് കാവാലം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എം ജയചന്ദ്രനും കാവാലം ശ്രീകുമാറും അവതരിപ്പിക്കുന്ന കര്‍ണാട്ടിക് കച്ചേരി.
നാലിന് വൈകുന്നേരം സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്കാരം സംഗീത സംവിധായകന് പണ്ഡിറ്റ് രമേഷ് നാരായണന് ഗാനരചിതായാവ് റഫീഖ് അഹമ്മദ് നല്‍കും. തുടര്‍ന്ന് രമേഷ് നാരായണനും കുടുംബവും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും. എട്ടിന് വൈകുന്നേരം അഞ്ചിന് ഷിബു ചക്രവര്‍ത്തി സംഗീതനിശ സംസ്കാരികമന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യും. മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് മുഖ്യാതിഥിയാകും.
11ന് വൈകുന്നേരം ആറിന് സമാപന സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. എം.ബി.രാജേഷ് എംപി മുഖ്യാതിഥിയാകും. തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ഗായകരായ വിനോദ് ശേഷാദ്രി, പ്രദീപ് സോമസുന്ദരം, കൗശിക് മേനോന് തുടങ്ങിയവരുടെ ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഗാനനിശ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: