പാലക്കാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സെന്റ് സെബസ്റ്റ്യന്‍സ് എയ്ഡഡ് യൂ.പി.സ്കൂള്‍ കന്യാസ്ത്രീയായ പ്രധാനാദ്ധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും വിദ്യാഭ്യാസ വകുപ്പും മടികാണിക്കുന്നതില്‍ ജനാരോഗ്യ പ്രസ്ഥാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇനിയും നടപടി വൈകിയാല്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ജനാരോഗ്യ പ്രസ്ഥാനം സംസ്ഥാന ചെയര്മാന് ഡോ.ജേക്കബ് വടക്കഞ്ചേരി അറിയിച്ചു.
ആരോപണ വിധേയയായ പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ അന്നാമേരി കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും അടിക്കുന്നതും പതിവാണെന്നും പല പരാതികളും ഒതുക്കി തീര്ക്കുകയാണെന്നുമുള്ള ആരോപണവും വിദ്യാഭ്യാസ വകുപ്പ് അധികാരികല് ഗൗരവമായി കാണേണ്ടതാണ്.
പിഞ്ചുകുട്ടിയെ മര്‍ദ്ദിച്ചതിനെ അപലപിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നതിനുപകരം കുട്ടിക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നു എന്ന സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ അധികാരികളുടെ വിശദീകരണം പരിഹാസ്യമാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു വാദിക്കുന്നത് വിചിത്രവുമാണ്. മര്‍ദ്ദനം നടന്നിട്ടില്ലെന്നു പറയുന്നവര്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയുടെ പ്രഥമ ശുശ്രൂഷയ്ക്ക് ഹാജരായെന്ന് അവകാശപ്പെടുന്നതില്‍ നിന്നു തന്നെ സ്കൂള്‍ അധികാരികളുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാണ്.
കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് അന്വേഷണം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കണ്‍വീനര്‍ സന്തോഷ് പൊല്പ്പുള്ളിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: