ഷൊര്‍ണൂര്‍: റെയില്‍വേ മെഡിക്കല്‍ കോളജ് ഷൊര്‍ണൂരില്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് നിവേദനം നല്കി. ഷൊര്‍ണൂരില്‍ നിലവില്‍ റെയില്‍വേ സബ് ഡിവിഷനല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേയ്ക്ക് 40 ഏക്കറോളം സ്ഥലവും ഷൊര്ണൂരിലുണ്ട്. ഗണേശഗിരി റെയില്‍വേ കോളനിയില്‍ ആശുപത്രി സ്ഥാപിക്കാനാകുമെന്ന നിര്‍ദേശമാണ് ബിജെപി സമര്‍പ്പിച്ചത്.
ഷൊര്‍ണൂരില്‍ റെയില്‍വേ മെഡിക്കല്‍ കോളജ് വരുന്നത് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ക്ക് ഒരു പോലെ സൗകര്യപ്രദമാകും. പൊതുജനങ്ങള്‍ക്കു കൂടി സേവനം ലഭ്യമാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും വേണം. ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആവശ്യത്തിനും ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷനു വേണ്ടിയും ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രസിഡന്റ് എം.പി.സതീഷ്കുമാര്‍ പറഞ്ഞു. മന്ത്രി സുരേഷ്പ്രഭുവിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കും. ഒ.രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നേടി പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: