തിരുവല്ല: വില്ലേജ് ഓഫീസ് റവന്യു ടവറില്‍ ഇന്ന് മൂതല്‍ പൂര്‍ണ സജ്ജമായി പ്രവര്‍ത്തിച്ചു തുടങ്ങും.ടവറിലെ മൂന്നാം നിലയില്‍ എക്സൈസ് ഓഫീസിനോട് ചേര്‍ന്നാണ് പുതിയ ഇടം. ഫയലുകളും മറ്റ് സാമഗ്രികളും ഇവിടേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.നഗരസഭയുടെ പഴയ പ്രീമെട്രിക് ഹോസ്റ്റലിലാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടം അപകടാവസ്ഥയിലായിട്ടും വില്ലേജ് മാറ്റാനുള്ള നടപടികള്‍ വൈകി. മേല്‍ക്കൂരയില്‍നിന്ന് രണ്ടുതവണ കോണ്‍ക്രീറ്റ് അടര്‍ന്ന് ജീവനക്കാരുടെമേല്‍ പതിച്ചു.വാടക കുടിശ്ശിക വന്നതോടെ കെട്ടിടം ഒഴിയണമെന്ന് മൂന്ന് മാസം മുമ്പ് നഗരസഭ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ട് റവന്യു ടവറില്‍ വാടകമുറി കണ്ടെത്തിയത്. റവന്യു വിഭാഗത്തിന്റെ സ്വന്തം ഭൂമിയില്‍ വില്ലേജ് ഓഫീസിനായി സ്വന്തം കെട്ടിടം ഉണ്ടെങ്കിലും ശോച്യാവസ്ഥയിലായതിനാല്‍ 2005 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് നന്നാക്കിയെടുക്കുന്നതിനോ പുതിയത് പണിയുന്നതിനോ ഒരു നടപടിയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: