തിരുവല്ല: വളയിട്ടകൈകള്‍ കൈയ്യും മെയ്യും മറന്ന് വിത്തെറിഞ്ഞപ്പോള്‍ പ്രകൃതി ദേവത കനിഞ്ഞ് നല്‍കിയത് നൂറുമേനി.നഗരസഭയിലെ 28 വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പാര്‍വ്വതി അയല്‍കൂട്ടമാണ് ജൈവ പച്ചക്കറി കൃഷിയിലൂടെ മികച്ച നേട്ടം കൈവരിച്ചത്.നിലം ഒരുക്കിയതതും.വിത്തെറിഞ്ഞതും.വെള്ളം കോരിയതും ഈ പെണ്കൂട്ടായ്മതന്നെ.മുന്തിയ ഇനം വിത്തുകള്‍ ആദ്യം തന്നെ മണ്ണിനോട് പ്രതികരിച്ചുതുടങ്ങി.. പിന്നെ പ്രതീക്ഷയുടെ ദിവസങ്ങള്‍ .അഞ്ചാം മാസത്തില്‍ തന്നെ പയറും ,പാവലും വെള്ളരിയും, പ്രതീക്ഷകള്‍ക്ക് അപ്പുറം വിളവ് നല്‍കിയെന്ന് അയല്‍കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു.ജീവാമൃതം,ചാണകം ,ഗോമൂത്രം,ചാരം എന്നിവക്ക് പുറമെ പ്രകൃതി ദത്തമായ ഇലകളും വളങ്ങളായി.അക്രമകാരികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ പുകയില കഷായം,നീംമാസ്ത്രം,തുടങ്ങിയ ജൈവകീടനാശനികളും ഇവര്‍ ഒരുക്കി.ആദ്യവിളവിന്റെ ഒരുഭാഗം അനാദലയങ്ങളിലേക്ക് നല്കി മാതൃക കാട്ടാനും ഇവര്‍ മറന്നില്ല. അയല്‍കൂട്ടം പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും വീട്ടാവശ്യങ്ങള്‍ക്കും ജൈവപച്ചക്കറികള്‍ വിതരണം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.മത്തായി ആദ്യ വിളവെടുപ്പ് സിഡിഎസ് ചെയര്‍പേഴ്സണ്‍ ആശാസുദര്ശന് നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.എംഇ കണ്‍വീനര്‍ ജമീലഷംസുദീന്,വത്സമ്മതോമസ്,രാധിക ശശികുമാര്‍,എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയില്‍ അയല്‍കൂട്ടം പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: