തിരുവല്ല: വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും രാത്രി കാലങ്ങളില്‍ ആഡംബര കാറിലെത്തി ഡീസല്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പോലീസിന്റെ പിടിയില്‍. ഹരിപ്പാട് കരുവാറ്റ തെക്ക് കടുവന്‍കുളങ്ങര നടുവിലേ പറമ്പില്‍ അനന്ദു (23), പളളിക്കത്തോട് ചെങ്ങളം ഒട്ടയ്ക്കല്‍ പാണ്ടയാമൂട്ടില് പ്രണവ ്(കണ്ണന് 19), കുഴിമാവ് കോരിത്തോട് വലിയപറമ്പില്‍ അനൂപ് (21) എന്നവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടിക്കും ഉണ്ടപ്ലാവിനും മധ്യേ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഡീസല്‍ മോഷ്ടിക്കുന്നതിനിടെ പോലീസ് പെട്രോളിങ്ങ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വാടകയ്ക്ക് എടുത്ത ഷെവര്‍ലേ എന്ജോയ് കാറിലെത്തി ആയിരുന്നു മോഷണം. പോലീസിനെ കണ്ട് കാറുമായി കടന്ന സംഘത്തെ പിന്തുടര്‍ന്ന പോലീസ് നീരേറ്റുപുറം ജംഗ്ഷന് സമീപത്ത് നിന്നും പടികൂടുകയായിരുന്നു. കാറില്‍നിന്നും 40 ലിറ്ററിന്റെ അഞ്ച് കന്നാസുകളും ഡീസല്‍ ഊറ്റുന്നതിന് ഉപയോഗിക്കുന്ന പൈപ്പും പോലീസ് പിടിച്ചെടുത്തു. മോഷ്ടിക്കുന്ന ഡീസല്‍ പരിചയക്കാരായ ടിപ്പര്‍ ഉടമകള്‍ അടക്കമുളളവര്‍ക്ക് ലിറ്ററിന് നാല്പത് രൂപ നിരക്കില്‍ വില്‍ക്കുകയാണ് ഇവരുടെ രീതി. അനന്ദു ജെ.സി.ബി ഓപ്പറേറ്ററും പ്രണവ് ഇന്റെര്‍ ലോക്ക് ജീവനക്കാരനും അനൂപ് പളളിക്കത്തോട് ഐ.ടി.ഐയില്‍ ഫോട്ടോഗ്രഫി വിദ്യാര്‍ത്ഥിയുമാണ്. തിരുവല്ല സി.ഐ റ്റി.കെ വിദ്യാധരന്, എസ്.ഐ വിനോദ്കൃഷ്ണന്, അഡീ.എസ്.ഐ സലിമോന്‍ ഫിലിപ്പ്, എ.എസ്.ഐ ജോണ്‍ ചെിയാന്, സി.പി.ഒ മാരായ ശരത്, ശ്രീരാജ്, ഡ്രൈവറന്മാരായ മനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: