തിരുവല്ല: പോലീസിനെ നോക്കുകുത്തിയാക്കി നഗരത്തിലെ ബിവറേജസ് ചില്ലറ വില്പന ശാലയില്‍ വാക്കേറ്റവും തമ്മില്‍ത്തല്ലും പതിവാകുന്നു. കുരുശുകവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന വില്പനശാലയിലാണ് മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മില്‍ കയ്യാങ്കളി പതിവാകുന്നത്. കൃൂ തെറ്റിച്ച് കൗണ്ടറിന് മുന്നിലൂടെ മദ്യം വാങ്ങാന്‍ കയറുന്നവരെയും അമ്പത് മുതല്‍ നൂറ് രൂപ വരെ പ്രതിഫലം വാങ്ങി മദ്യം വാങ്ങിനല്‍കുന്ന ക്യൂ തൊഴിലാളികളെയും നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. മണിക്കൂറുകള്‍ ക്യുവില്‍ കാത്തുനില്ക്കുന്ന ചിലര്‍ ഇക്കൂട്ടരുമായി ഉണ്ടാകുന്ന വാക്കേറ്റമാണ് പലപ്പോഴും കയ്യാങ്കളിയില്‍ അവസാനിക്കുന്നത്. ജീവനക്കാരുടെ സ്വന്തക്കാരായ പതിവുകാരില് ചിലര്‍ക്ക് പിന്‍വാതിലൂടെ മദ്യം നല്‍കുന്നതായും ആരോപണമുണ്ട്. വാങ്ങാനെത്തുന്നവര്‍ ആവശ്യപ്പെടുന്ന ബ്രാന്റ് നല്‍കാത്തത് സംബന്ധിച്ചും ബില്ല് നല്‍കാത്തതിനെ ചൊല്ലിയുമുളള വാക്കേറ്റവും ഇവിടെ പതിവാണ്. വില്പന ശാലയുടെ മുമ്പിലെ റോഡില്‍ നില്ക്കുന്ന സാധാരണക്കാരെ വരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പോലീസ് നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടി കാണിക്കുകയാണന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: