കലഞ്ഞൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 154 ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു. പ്രസിഡന്റ് വിജയന് ശാസ്താമംഗലത്ത് പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന ഘോഷയാത്രയ്ക്ക് സെക്രട്ടറി മധു ആറ്റൂര്‍, അടൂര്‍ താലൂക്ക് യൂണിയന് സെക്രട്ടറി ഷാജി ജില്ലാ കമ്മിറ്റിയംഗം വി.എന്‍.മുരളീധരന്, മറ്റ് താലൂക്ക് ശാഖാ ഭാരവാഹികള്‍, വനിതാസഘടനാ മെമ്പര്‍മാര്‍, യുവജന ഫെഡറേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പന്തളം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കടയ്ക്കാട്,മുടിയൂര്‍ക്കോണം,പന്തളം ടൗണ്‍ ശാഖകള്‍ ചേര്‍ന്ന് വിശ്വകര്‍മ്മ ദിനം ആഘോഷിച്ചു.വൈകീട്ട് പന്തളം നവരാത്രിമണ്ഡപത്തില്നിന്ന് സമ്മേളന നഗരിയായ മെഡിയ്ക്കല്മിഷന് ജംഗ്ഷനിലേക്ക് ഘോഷയാത്ര നടന്നു.പൊതുസമ്മേളനം ചിറ്റയം ഗോപകുമാര്‍.എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.ചെയര്മാന് എം.കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എന്‍.ഗോപിനാഥന് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ ചെയര്പോഴ്സണ് ടി.കെ.സതി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ടി.ആര്.കൃഷ്ണവേണി,എം.എന്‍.ഗോപിനാഥന്,വിനോദ് തച്ചുവേലില്‍,സുകുമാരനാചാരി,ടി.എം.പ്രമോദ്കുമാര്‍,കെ.ശിവന്‍കുട്ടി,കെ.എ.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.കണ്‍വീനര്‍ ടി.ആര്.വേണുഗോപാല്‍ സ്വാഗതവും പി.എന്‍.രവികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: