ചിറ്റാര്‍: ആകാശത്തൊട്ടില്‍ അപകടത്തെത്തുടര്‍ന്ന് രണ്ടുകൂട്ടികള്‍ ദാരുണമായി മരണപ്പെട്ടതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട ആവശ്യപ്പെട്ടു. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പടിക്കല്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തെത്തുടര്‍ന്ന് കുട്ടികളുടെ കുടുംബത്തിന് അടിയന്തിര സഹായം നല്കുവാനോ ചികിത്സാ ചിലവുകള്‍ വഹി്ക്കുവാനോ ഗ്രാമപഞ്ചായത്തോ സര്‍ക്കാര്‍ സംവിധാനങ്ങളോ തയ്യാറാകാത്തത് സംഭവത്തെ ലഘൂകരിക്കുവാനും , കുറ്റക്കാരെ രക്ഷപെടുത്തുവാനാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷാര്ഹവുമാണ്. അതിനാല്‍ കുടുംബത്തിന് അടിയന്തിര സഹായം നല്കുവാനും കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുവാനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍് ജി.മനോജ്, പി.വി.ബോസ്, ബിന്ദുപ്രസാദ്, ജോജി, പ്രസന്നകുമാര്‍ , അനിത അനിരുദ്ധന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: