ന്യൂദല്‍ഹി: അഴിമതിക്ക് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അഴിമതി വിരുദ്ധ ബ്രാഞ്ച് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേരും. മുന്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് ശുക്ലയാണ് സ്വാതിക്കെതിരെ പരാതി നല്‍കിയത്.
ആം ആദ്മി നേതാക്കളുടെ അനുയായികളെ വനിതാ കമ്മീഷനില്‍ അനധികൃതമായി നിയമിച്ചുവെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പരാതി. പതിവ് പോലെ മോദിക്കെതിരെ കേജ്‌രിവാള്‍ ആരോപണമുയര്‍ത്തി. പ്രധാനമന്ത്രി അറിയാതെ ഇത് സംഭവിക്കില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ പ്രത്യേകം സമ്മേളിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: