പത്തനംതിട്ട: ഓമല്ലൂര്‍ വിജയദശമി സംഗീതോത്സവം ഒക്ടോബര്‍ 7 മുതല്‍ 11 വരെ സര്‍വ്വീസ് സഹകരണ ഓഡിറ്റോറിയത്തില്‍ നടക്കും. ബാംഗ്ലൂര്‍ ബ്രദേഴ്സ് , തിരുവനന്തപുരം എന്‍.ജെ.നന്ദിനി, രാഗരത്നം അര്ജ്ജുന് ബി.കൃഷ്ണ, അര്ജ്ജുന് ശശീന്ദ്രന്, ഹരിതാമധു, ശ്രുതി ജി.രാജ് എന്നിവരുടെ സംഗീതസദസ്സുകളും വയക്കല്‍ രാജേഷിന്റെ പുല്ലാംകുഴല്‍ കച്ചേരി, ഓമല്ലൂര്‍ രജിത്ത്കൃഷ്ണന്റെ വയലിന് കച്ചേരി, കലാക്ഷേത്രം വിദ്യാര്‍ത്ഥികളുടെ നൃത്തസന്ധ്യ, സംഗീതാര്‍ച്ചന, എന്നിവയും അരങ്ങേറ്റങ്ങളും നടക്കും.
ഓമല്ലൂര്‍ സരസ്വതി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ് സംഗീതോത്സവം നടക്കുന്നത്. അഡ്വ.ഓമല്ലൂര്‍ ശങ്കരന്, അഡ്വ.പി.കെ.രാമചന്ദ്രന്, പി.ആര്.കുട്ടപ്പന്നായര്, പി.ആര്.മോഹനന്‍നായര്‍, കെ.ബാലകൃഷ്ണന്‍നായര്‍, പട്ടാഴി എന്‍.ത്യാഗരാജന്, ബി.ശശീന്ദ്രന്, ഗീതം മനോജ്, ബി.ഗിരീഷ്കുമാര്‍, സജയന് ഓമല്ലൂര്‍, എസ്.രാജേഷ്, എ.ദേവദത്തന്, കെ.പത്മകുമാര്‍, ഡോ.പി.ആര്.സുജിത്ത്, സാജു കൊച്ചുതുണ്ടില്‍, ഷാജി ജോര്‍ജ്ജ്, ഓമനക്കുട്ടന് പരുത്യാനിക്കല്, ഗണേഷ് കൊടുന്തറ, വിനു നമ്പൂതിരി, രാജേന്ദ്രന് കയ്യാലേത്ത്, വേണു ഇടയാടിയില്‍. രമേശ് കൊടുമണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിക്ക് നേതത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: