അങ്ങാടിപ്പുറം: പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം യതീംഖാന അറബിക്ക് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് തിരൂര്‍ക്കാട് ഹെല്‍ത്ത് സബ് സെന്ററില്‍ വെച്ച് നടത്തി. അറബിക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്തീരിയ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണിത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന് നല്കി വരുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്നത് ഈ പ്രദേശത്ത് ഇത്തരം അസുഖങ്ങള്‍ തിരിച്ച് വരുന്നതിന് ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപു സി നായര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്, മെമ്പര്‍ പി.ഷാഹിദ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഹെല്‍ത്ത് സെന്ററുകളിലും, അംങ്കന് വാടികളിലും കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടന്നു വരുന്നു. ആവശ്യക്കാര്‍ ഇവിടെയെത്തി വാക്സിനേഷന് സ്വീകരിക്കേണ്ടതാണെന്നും, അറിവില്ലായ്മ കൊണ്ടും, തെറ്റിദ്ധാരണ കൊണ്ടും, ഇതേവരെ കുത്തിവെപ്പ് എടുക്കാത്തവരും ഭാഗികമായി എടുത്തവരും ക്യാമ്പുകളിലെത്തി അനുയോജ്യമായ വാകസിനേഷന് എടുക്കേണ്ടതാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അതാത് സ്കൂളുകളില്‍ ക്യാമ്പ് നടത്തുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ദീപു സി നായര്‍ നേതൃത്വം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ.കുഞ്ഞിമൊയ്തീന്‍കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.അവ്ദുല് ജലീല്‍, പി.സുനില്‍ കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ പി.ഗൗരി. സി.സൗമിനി, പി.ശാന്തകുമാരി, സി.ആര്.ശ്രീലത, സുനിത, കാര്‍ത്തിക, ബിന്‍സി, ആശാപ്രവര്‍ത്തകരായ ഷംസാദ് ബീംഗം, സിന്ധു എന്നിവര്‍ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് അന്‍വര്‍ ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ ശില്പശാലയില് ഡിഫ്്തീരിയ-കാരണങ്ങളും, പ്രതിരോധവും എന്ന വിഷയം എച്ച്.ടി.കുഞ്ഞിമൊയ്തീന്‍, ജെഎച്ച്എച്ച് ടി.അബ്ദുല്‍ ജലീല്‍ എന്നിവര്‍ വഷയം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: