ന്യൂദല്‍ഹി: നഗരമധ്യത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെ ബൈക്കിലെത്തിയ യുവാവ്, യുവതിയെ കുത്തിക്കൊന്നു. അധ്യാപികയായ കരുണക്ക് (21) ഇരുപത്തിരണ്ട് കുത്തേറ്റു. കൊലയാളി സുരേന്ദര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു.
രാവിലെ നോര്‍ത്ത് ദല്‍ഹിയിലെ ബുരാരിയിലാണ് സംഭവം. ബൈക്കിലെത്തിയ സുരേന്ദര്‍, നടന്നുപോവുകയായിരുന്ന കരുണയെ കുത്തി. നിലത്ത് വീണ യുവതിയെ അക്രമി വീണ്ടും കുത്തി. കല്ലുകൊണ്ട് തലക്കടിച്ചു.
ബൈക്കില്‍ കയറും മുന്‍പ് ശരീരത്തില്‍ തൊഴിച്ചു. യുവതിയെ നിരവധി തവണ അയല്‍വാസിയായ സുരേന്ദര്‍ ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: