ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ പിഡിപിയില്‍ നിന്ന് നേതാക്കളുടെ രാജി തുടരുന്നു. ശ്രീനഗര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് മാണ്ടു രാജി നല്‍കി. കഴിഞ്ഞ ദിവസം താരിഖ് ഹമീദ് കറ രാജിവച്ചിരുന്നു.
പാര്‍ട്ടി ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നും ജനങ്ങള്‍ക്കു സുരക്ഷ നല്‍കാനാകുന്നില്ലെന്നും മാണ്ടു പറഞ്ഞു. താഴ്‌വരയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മാണ്ടു പാര്‍ട്ടി അംഗമല്ലെന്ന് ജനറല്‍ സെക്രട്ടറി നിസാം ഉദ് ദിന്‍ ഭട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: