കോഴിക്കോട്: കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുക്ത കേരളത്തിനുള്ള ആദ്യപടവാണ് കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ദേശീയ സമ്മേളനം രാഷ്ട്രീയ പ്രധാന്യമുള്ളതാണ്.
കേരള രാഷ്ട്രീയത്തില്‍ പരിവര്ത്തനമുണ്ടാക്കുന്നതിന് ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ബിജെപി മുന്നോട്ടുവെക്കുന്ന ഏകാത്മക മാനവദര്‍ശനം, മുതലാളിത്ത വ്യവസ്ഥിതിയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും തമ്മിലുള്ള ആശയപരമായ പോരാട്ടത്തിനുള്ള വേദിയാകും. ഈ സമ്മേളനം പുതിയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.
അരുണാചല്‍ പ്രദേശ് കേരളത്തിലും ആവര്‍ത്തിക്കുന്നതിനുള്ള രാഷ്ട്രീയപരമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: