പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള കഴിഞ്ഞ് പമ്പാനദിയില്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്ന പള്ളിയോടങ്ങള്‍ നദിയിലെ ജലിനിരപ്പ് ക്രമാതീതമായി താണതിനെത്തുടര്‍ന്ന് മണ്തിട്ടയിലുറച്ചു. ജലമേളയ്ക്കായി ഡാമുകള്‍ തുറന്നുവിട്ട് നദിയിലെ ജലനിരപ്പ് ക്രമീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ നേരം വെളുത്തതോടെ പള്ളിയോടങ്ങള്‍ മണ്ണിലുറച്ച നിലയിലായി.
ഏറെ പണിപ്പെട്ടാണ് കരക്കാര് പള്ളിയോടങ്ങള്‍ നദിയിലേക്ക് ഇറക്കിയത്.
ജലമേളയ്ക്കായി പമ്പയിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കെഎസ്ഇബിയും ഇറിഗേഷന്‍ വകുപ്പും ഡാം തുറന്ന് ആവശ്യമായ ചേര്‍ന്ന് ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. കെഎസ്ഇബി പൂര്‍ണ്ണതോതില്‍ ഉല്പാദനം നടത്തിയാണ് ജലനിരപ്പ് ക്രമീകരിച്ചത്. ഇതനുസരിച്ച് 70 സെന്റീമീറ്റര്‍ വരെ പമ്പയിലെ ജലനിരപ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജലമേള കഴിഞ്ഞതോടെ ഡാം തുറന്ന് വിടുന്നത് അവസാനിപ്പിച്ചു ഇതോടെ യാണ് പമ്പയില്‍ ജല നിരപ്പ് താഴ്ന്നത്.
അയിരൂര്‍ മുതല്‍ ആറാട്ടുപുഴ വരെയും പലഭാഗത്തായി പമ്പയില്‍ രൂപം കൊണ്ടിരിക്കുന്ന മണ് പുറ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മണ്‍പുറ്റുകള്‍ നീക്കുന്നത് ശാസ്ത്രീയമാണോ അശാസ്ത്രീയമാണോ എന്ന തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ത്തന്നെ പള്ളിയോടങ്ങള്‍ സഞ്ചരിക്കുന്ന പലയിടത്തും പുറ്റുകള്‍ തട്ടി മറിയുന്നത് പതിവായിരിക്കുകയാണ്. ഉതൃട്ടാതി ജലമേളനാളില് ഇടശ്ശേരിമല കിഴക്ക് പള്ളിയോടം മറിഞ്ഞത് ഇങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: