കല്‍പ്പറ്റ:സെപ്റ്റംബര്‍ 23,24,25 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ കൗണ്‍സിലിന്റെ മുന്നോടിയായി നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള സ്വച്ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കല്‍പ്പറ്റയില്‍ അനന്തപത്മ തിയ്യറ്ററിനു സമീപത്തുകൂടെയുള്ള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ് റോഡ് പൂര്‍ണ്ണമായി ശുചീകരിച്ചു. മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് പരിസരം മുതല്‍ മുന്‍സിപ്പല്‍ ഓഫീസ് വരെ റോഡിനു ഇരുവശത്തുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു.
ശുചികരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ബിജെപി മേഖല പ്രസിഡന്റ് വി.വി. രാജന് നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടരി പി.ജി. ആനന്ദ്കുമാര്‍, വി. നാരായണന്, എ.കെ. ലക്ഷ്മികുട്ടി, കെ. ശ്രീനിവാസന്, പള്ളിയറ രാമന്, ആരോട രാമചന്ദ്രന്, ടി.എം. സുബീഷ്, പി.ആര്. ബാലകൃഷ്ണന്, കെ. അനന്തന്, കെ.എം. ഹരീന്ദ്രന്‍, ലീല സുരേഷ്, രാംദാസ്, വി.കെ. ശിവദാസന്‍, പി.വി. ന്യൂട്ടന്, വി.കെ. സദാനന്ദന്, കെ.വി. വേണുഗോപാല്‍, പി.കെ. സുധാകരന്, ഒ.എസ്. സുരേഷ്, സി.ആര്. സുരേന്ദ്രന്, ജയ രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
മാനന്തവാടി: ബിജെപി ദേശീയകൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണ്‍ ശുചീകരിച്ചു.ബസ്സ് സ്റ്റാന്റ് പരിസരം മുതല്‍ എല്‍ എഫ് ജംഗ്ഷന് വരെയുളള ഭാഗമാണ് ശുചീകരിച്ചത്.ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ അദ്ധ്യക്ഷന്‍ സജിശങ്കര്‍ മാര്‍ഗനിര്‍ദ്ദേശം നല്കി.മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, ജനറല്‍ സെക്രട്ടറിമാരായ വിജയന്‍കൂവണ, വില്‍ഫ്രഡ് ജോസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍പ്രേം.സി, ബിജെപി ജില്ലാ സെക്രട്ടറി രജിതാഅശോകന്‍, ജി.കെ.മാധവന്, ,ശ്രീലതാബാബു എന്നിവര്‍ നേതൃത്വം നല്കി.
ബത്തേരി : ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ടൗണും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. താലൂക്ക് ആശുപത്രിയും റോഡും മാലിന്യമുക്തമാക്കി. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം. അരവിന്ദന്, വി. മോഹനന്, പ്രേമാനന്ദന്, രാജീവ്, സി.ആര്. ഷാജി,ഗോപാലകൃഷ്ണന്, രാധാസുരേഷ്, ഷീല തൊടുവെട്ടി, ആശ ഷാജി, പൊന്നമ്മ, സുജാത, പ്രശാന്ത് മലവയല്‍, ലാല്‍ പ്രസാദ്, വേണു, തങ്കച്ചന്, രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി. പഴശ്ശി കുടീരത്തില്‍നിന്നുള്ള ദീപശിഖാസംഗമം 21ന് കോഴിക്കോട് നടക്കും. ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ദേശീയ കൗണ്‍സിന്റെ ഭാഗമായി നടക്കും. ദീന് ദയാല്‍ ഉപാധ്യായ ജനസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് 1967ല്‍ കോഴിക്കോട് നടന്ന യോഗത്തില്‍ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 24, 25 തിയ്യതികളില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതാക്കളും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ 24ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ദീ്ന് ദയാല്‍ ഉപാധ്യായ നൂറാം ജന്മവാര്ഷികാഘോഷത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വ്വഹിക്കും. കേരള ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ ബിജെപിയ്ക്ക് പ്രാതിനിധ്യം കിട്ടിയത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.ദേശീയ കൗണ്‍സില്‍ വിജയിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ വിപുലമായ പ്രവര്‍ത്തനമാണ് ഭാരതീയ ജനതാപാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: