തിരുവല്ല: കാലങ്ങളായി ആചരിച്ചുവന്ന ഓണാഘോഷ പരിപാടികളെ അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്.തിരുവല്ല മതില്‍ഭാഗം ഗവ.യുപിഎസല് നടന്ന മേഖല പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണാഘോഷവിമായി ബന്ധപ്പെട്ട് വാമനാവതാരത്തിനും പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.തിരുവല്ല ശാസനങ്ങളില്‍ അടക്കം ഇതു സംബന്ധിച്ച് സൂചകങ്ങള്‍ കാണാം.മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും തിരുവോണവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികള്‍ നടക്കാറുണ്ട്. നിലവിലെ വിവാദം രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ളത് മാത്രമാണ്.എല്ലാക്കാലത്ത് നവോത്ഥാന ആശയങ്ങളെ അംഗീകരിക്കുന്നവരാണ് ഭാരതീയര്‍.സംസ്കാരത്തിലും ഈ നവോത്ഥാനം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് മുരളീ കോവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി കാ.ഭാസുരേന്ദ്രന്,അക്കാദമിക്ക് ഡയറക്ടര്‍ ഡോ.എന്‍ആര്‍ മധു ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു,ഡോ.ജയപ്രസാദ്,സംസ്ഥാന സമിതി അംഗം ഹരികുമാര്‍ ഇളയിടത്ത്, ടി.മഹാദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: