ആറന്മുള: ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത മംഗലവും ഹീറ്റ്സ് മത്സരത്തില്‍ പങ്കെടുത്ത ഇടശ്ശേരിമലകിഴക്കും പമ്പാ നദിയില്‍ മറിഞ്ഞത് ആശങ്ക പരത്തി. മംഗലം പള്ളിയോടം മറിഞ്ഞത് സത്രക്കടവിന് സമീപവും ഇടശ്ശേരിമല കിഴക്ക് മറിഞ്ഞത് നിക്ഷേപമാലിക്ക് സമീപവുമായിരുന്നു. ലൈഫ് ബോയികള്‍ റബര്‍ ട്യൂബുകള്‍ എന്നിവ റസ്ക്യൂ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. എല്ലാ പള്ളിയോടങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ഇത്തവണ കര്‍ശനമാക്കിയിരുന്നു. ഇതും രക്ഷാ പ്രവര്‍ത്തനത്തിന് സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: