ഒരുപിടി ദുഃഖകഥകളും പേറി ഞാന്‍ എത്തി
കണ്ണന്റെ തൂ മന്ദഹാസ കനകപ്രഭ ദര്‍ശിക്കുവാന്‍
ഞാന്‍ എത്തി
കാളിന്ദിയാറ്റില്‍ കരയില്‍ പണ്ട് ശ്രവിച്ച മുരളീരവ-
മധുരിമ തന് ദിവ്യാനുഭൂതി നുകരാന്‍
തുളസീദള മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പനെ
തഴുകി ഉണരും പുണ്യതീര്‍ഥത്തില്‍ മുങ്ങി
കുളിച്ച് ഞാന്‍ എത്തി
ദേവന്റെ സോപാന ഗാനങ്ങള്‍ കേള്‍ക്കാന്‍
ആ ചേതോഹര രൂപം ദര്‍ശിക്കുവാന്‍
കോടക്കാര്‍ നിറമൊത്ത കണ്ണനെ കാണുവാന്‍
ഉണ്ണിത്തിരുവടി തന് വാകച്ചാര്‍ത്ത് കണ്ട്
തൊഴുവാന്‍ ഞാന്‍ എത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: