വിവാഹം എന്നത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ്, കാലത്തിന് മായ്ക്കാനാവാത്ത ഒരു പിടി നല്ല ഓർമ്മകൾ വിവാഹദിനം ദമ്പതികൾക്ക് നൽകുമെന്നതിൽ സംശയവുമില്ല. വസ്ത്രം, ആഭരണങ്ങൾ, സദ്യ വിഭവങ്ങൾ എന്നിവയ്ക്കൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതുമാണ് വിവാഹത്തിന് അനുയോജ്യമായ വേദിയും. ഇക്കാലത്ത് പലരും വിവാഹ വേദികളെ വളരെ കരുതലോടെ തിരഞ്ഞെടുക്കാറുണ്ട്. വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന മൊഴിയെ യാഥാർത്ഥ്യമാക്കുന്ന ചില വിവാഹ വേദികൾ ഒന്ന് കണ്ടു നോക്കാം.
ഫലുക്നാമ കൊട്ടാരം, പത്തൊമ്പതാം നൂറ്റാണ്ടിൽ മുഗൾ രാജാക്കന്മാർ പണിത മനോഹരമായ കൊട്ടാരം. ഇപ്പോൾ താജ് ഹോട്ടൽ ശൃംഖലകളുടെ നേതൃത്വത്തിൽ കൂടുതൽ ശോഭിതമായിരിക്കുന്നു.
മുഗൾ ഭരണകാലഘട്ടത്തിന്റെ ചരിത്രമോതുന്ന ഈ കൊട്ടാരത്തിൽ നിരവധി വിവാഹങ്ങളാണ് നടക്കുന്നത്.
ഫെയർമൊണ്ട് ജെയ്പുർ, ജെയ്പുർ കൊട്ടാരം എന്നും ആഡംബരത്തിന്റെ മുഖമുദ്രയാണ്. ആ മനോഹാരിതയ്ക്ക് ഒട്ടും കുറവ് വരുത്താതെ പണിത ആഡംബര ഹോട്ടലാണ് ഫെയർമൊണ്ട്.
കൊട്ടാര സദൃശ്യമായ ഹോട്ടലിന്റെ അകവും പുറവും ഒരുപോലെ ആകർഷണീയമാണ്. 500 പേർക്കോളം താമസിക്കാനാവുന്ന ഈ ഹോട്ടലിന്റെ ഉദ്യാനത്തിലെ കുളത്തിനു മധ്യത്തിലെ മണ്ഡപത്തിലാണ് വിവാഹം നടക്കുന്നത്.
ലീലാ കോവളം, കേരളത്തിലെ ലീല ഗ്രൂപ്പിന്റെ ഹോട്ടലുകൾ വിവാഹവേദികൾക്ക് ഏറെ പേരു കേട്ടതാണ്. കടൽ തീരത്തിനു സമീപം നിൽക്കുന്ന ഈ ആഡംബര മാളിക പല പ്രശസ്തരുടെയും വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്.
ഉമൈദ് ഭവൻ ജോദ്പുർ, ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ വേദിയായിട്ടാണ് ജോദ്പുരിലെ ഉമൈദ് ഭവൻ അറിയപ്പെടുന്നത്. കൊട്ടാര സദൃശ്യമായ ഈ ഹോട്ടലിലെ വിവാഹം തീർത്തും രാജകീയമായിട്ടാണ് നടക്കാറ്.
മൂന്ന് വ്യത്യസ്ത വേദികളുള്ള ഈ ഹോട്ടൽ നിരവധി ബോളിവുഡ് താരങ്ങളുടെ വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്.
ആമ്പി വാലി സിറ്റി, മുംബൈയിൽ നിന്നും രണ്ട് മണിക്കൂർ സഞ്ചരിക്കണം ആമ്പി വാലി സിറ്റിയിൽ എത്താൻ. രണ്ട് കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആഡംബര ഹോട്ടൽ. മറ്റ് വിവാഹ വേദികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആമ്പി വാലി.
പ്രകൃതിയുടെ മനോഹാരിത ഈ ഹോട്ടലിനെ ഏറെ സുന്ദരമാക്കുന്നു. ഹോട്ടലിനു മുൻപിലുള്ള തടാകത്തിലൂടെ വധു വരന്മാർക്ക് വിവാഹ വേദിയിലേക്ക് പ്രവേശിക്കാനാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: