ചാലക്കുടി: ചാലക്കുടിയിലെ ഓണഘോഷത്തെയും മറ്റും കൈപിടിച്ചുയര്‍ത്തിയ കലാഭവന്‍ മണിയില്ലാത്ത പൊന്നോണമാണ് ഇത്തവണ.ചാലക്കുടിക്കാരന്‍ ചങ്ങാതിയായി,ഏതാഘോഷത്തിനും മുന്പില് നടന്ന മണിയില്ലാതെ ചാലക്കുടിക്കാര്‍ക്ക് എന്തോണം.ചാലക്കുടി പുഴയിലെ കുഞ്ഞോളങ്ങള്‍ ഇപ്പോഴും പാശ്ചതല സംഗീതമൊരുക്കുന്നുണ്ട്.പുഴയോരത്തെ പടര്പ്പുകള് ആ താളത്തിനൊത്ത് തുള്ളുന്നുമുണ്ട്.പക്ഷേ മണികിലുക്കം പോലെ തള്ളി തെറിച്ചൊരു പാട്ടുപാടാന്‍,ചാലക്കുടിയുടെ ചങ്ങാതി കലാഭവന്‍ മണി ഇന്നില്ല.സിനിമാ ലോകത്ത് പ്രശസ്തനായ നാള് മുതല്‍ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരംശം പൊടിപൊടിച്ച് നാട്ടുകാര്‍ക്കും,കൂട്ടുകാര്ക്കുമൊപ്പമായിരുന്നു മണിയുടെ ഓണാഘോഷം.പരിചതരോ,അപരിചിതരോ,എന്ന് നോക്കാതെ വിരുന്നെത്തുന്നവര്‍ക്ക് മുഴുവന്‍ ഓണസദ്യയൊരുക്കുമായിരുന്നു.മലയാളത്തിന്റെ പ്രിയതാരം,എത്ര തിരക്കുണ്ടെങ്കിലും ഓണക്കോടിയും,ഓണസദ്യയും കൊണ്ട് കാടുകള്‍ താണ്ടി ആദിവാസി ഊരുകളിലേക്ക് കടന്നു ചെന്നിരുന്നു കലഭാവന്‍ മണി.താന്‍ നീന്തി തുടിച്ച് വളര്‍ന്ന ചാലക്കുടി പുഴയില്‍ ഓണദിനത്തില്‍ നാട്ടുകാര്‍ക്കായി വള്ളംകള്ളിയും ഒരുക്കിയിരുന്നു ചാലക്കുടികാരന്‍ ചങ്ങാതി.ഓണത്തിന് ആഴ്ചകള്‍ക്ക് മുന്‍പേ ആഘോഷം തുടങ്ങുമായിരുന്നു മണി.ജീവിതത്തിന്റെ നല്ലൊരു പങ്കും ജീവിച്ചു തീര്‍ത്ത പാടിയില്‍ പൂക്കളമൊരുക്കിയും, തീച്ചൂടത്തിരുന്ന് ഓണസദ്യ തയ്യാറാക്കിയും നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും, കൂട്ടുകാരേയും എല്ലാം ഇങ്ങനെ ഒപ്പം കൂട്ടിയ മറ്റൊരു താരം മലയാള സിനിമയിലൂണ്ടയിരുന്നില്ല.അതെ വീണ്ടുമൊരൊണം വന്നെത്തുമ്പോള്‍,പടിയിറങ്ങിപോയ കൂടപ്പിറപ്പിനെ ഓര്‍ത്ത് വിതുമ്പുകയാണ് മലയാളക്കരയാകെ.മണിക്കൂടാരത്തിന്റെ തെക്കേമുറ്റത്ത് മലയാളിയുടെ കൂടപിറപ്പ് ഉറങ്ങൂന്നുണ്ട്.ഉണര്ച്ചയില്ലാത്ത ഉറക്കം. …..അതെ ഇനിയുണ്ടാവില്ല പഴയതു പോലെ ഓരോണവും,റംസാനും,ക്രിസ്തുമസും,വിഷുവും, ചാലക്കുടി പള്ളിയിലെ പെരുന്നാളും,കണ്ണമ്പുഴ താലപ്പൊലിയും ആഘോഷിക്കാനും അതിന് നേതൃത്വം നല്ക്കുവാനും നമ്മുടെ ചങ്ങാതി. അങ്ങ് ഇവിടെയോ ഇരുന്ന് നമ്മുടെ കൂടപിറപ്പ് ഇതെല്ലാം നോക്കി കാണുന്നുണ്ടാക്കും.മറക്കില്ല ഒരു ചാലക്കുടിക്കാരനും…..അല്ല ഒരു മലയാളിയും ഈ കറുത്തമുത്തിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: