ബത്തേരി :ഓണത്തിന്റെ വരവറിയിച്ച് മലയ സമുദായക്കാരൊരുക്കിയ ഓണേശ്വരന്റെ വരവ് നാടിന്ആഘോഷമായി. പൂതാടി പഞ്ചായത്തിലെ ചുണ്ടക്കൊലി, ഓര്‍ക്കടവ് , ഇരുളം പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറച്ചുകാലമായി മുടങ്ങാതെ ഓണേശ്വരന് എത്തുന്നത്. പ്രജാതത്പ്പരനായിരുന്ന അസുര ചക്രവര്‍ത്തി മഹാബലിയുടെ ഓര്‍മ്മപുതുക്കലാണ് ഈ ആഘോഷം. മഹാബലിയുടെ പ്രതിരൂപമാണ് ഓണേശ്വരന്. പൂതാടി കോട്ടവയല്‍ ആസ്ഥാനമായുളള മലയ വിഭാഗക്കാരുടെ ഇരുളത്തെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഓണേശ്വരന്മാരെത്തുന്നത്. ആശാന് എന്നറിയപ്പെടുന്ന ജില്ലയിലെ പ്രമുഖ ചെണ്ടക്കാരില്‍ ഒരാളായ പൊങ്ങിനി ശ്രീധരന് മലയന്കണ്ടിയുടെ മുഖ്യകാര്മ്മികത്വത്തലാണ് ഇത് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: